NEWSWORLD

താലിബാൻ അധികാരം പിടിച്ചെടുത്തത് പാകിസ്ഥാന്റെ ഒത്താശയോടെ; 15,000 തീവ്രവാദികൾ അഫ്ഗാനിൽ എത്തി

കാബൂൾ: അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തത് പാകിസ്ഥാന്റെ ഒത്താശയോടെയെന്ന് റിപ്പോർട്ട്. ഇതിനായി 15,000 പാക് തീവ്രവാദികൾ അഫ്ഗാനിൽ എത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ കടന്നുകയറ്റത്തിന്റെ ഭാഗമായി പാകിസ്ഥാൻ തീവ്രവാദികളുടെ വൻ തോതിലുള്ള സംഘം അഫ്ഗാനിസ്താനിൽ എത്തിയിട്ടുണ്ടെന്ന് അഫ്ഗാൻ മുൻപ്രസിഡന്റ് അഷ്റഫ് ഗനി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

10,000 മുതൽ 15,000 വരെ പാകിസ്താൻ തീവ്രവാദികൾ അഫ്ഗാനിൽ എത്തിയിട്ടുള്ളതായി കഴിഞ്ഞ ജൂലായ് 23-ന് ഇരു രാഷ്ട്രത്തലവൻമാരും തമ്മിൽ നടന്ന ടെലിഫോൺ സംഭാഷണത്തിൽ വ്യക്തമാക്കിയിരുന്നു. താലിബാൻ കാബൂൾ പിടിച്ചടക്കുന്നതിന് ആഴ്ചകൾക്കു മുമ്പായിരുന്നു ഇരു നേതാക്കളും തമ്മിൽ സംഭാഷണം നടന്നത്. താലിബാന്റെ നേതൃത്വത്തിൽ പൂർണതോതിലുള്ള അധിനിവേശമാണ് ഇപ്പോൾ അഫ്ഗാനിസ്താനിലുള്ളളതെന്ന് ഗനി ബൈഡനെ അറിയിച്ചിരുന്നു. പൂർണമായും പാകിസ്ഥാന്റെ ആസൂത്രണത്തിലും ആയുധ ബലത്തിലുമാണ് ഇത് നടക്കുന്നത്.

പാകിസ്ഥാനികളടക്കം പതിനായിരം മുതൽ പതിനയ്യായിരംവരെ അന്താരാഷ്ട്ര തീവ്രവാദികൾ ഇതിൽ ഉൾപ്പെടുന്നതായും 14 മിനിട്ട് നീണ്ടുനിന്ന സംഭാഷണത്തിൽ ഗനി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close