KERALANEWS

തളിര് മാസികയ്ക്ക് ഓൺലൈനായി വരിക്കാരാകാം; സ്കോളർഷിപ്പിനും ചേരാം

തിരുവനന്തപുരം: കുട്ടികൾക്കുള്ള തളിര് മാസികയ്ക്ക് ഇപ്പോൾ ഓൺലൈനായി ചേരാൻ അവസരം. അതിനൊപ്പം തളിര് സ്കോളർഷിപ്പ് പരീക്ഷയെഴുതാനും കഴിയും.

മാത്രമല്ല ഇപ്പോൾ ചേരുന്ന എല്ലാ കുട്ടികൾക്കും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങൾ 50% വിലക്കിഴിവിലും ലഭ്യമാവും. കേരള സർക്കാർ സാംസ്കാരികവകുപ്പു സ്ഥാപനമായ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടാണ് തളിര് മാസിക പ്രസിദ്ധീകരിക്കുന്നത്.

https://scholarship.ksicl.kerala.gov.in/ എന്ന വിലാസത്തിൽ 200രൂപ അടച്ച് ഈ പദ്ധതിയുടെ ഭാഗമാകാം. പതിനാറു ലക്ഷം രൂപയാണ് സ്കോളർഷിപ്പായി സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. ഒരു ജില്ലയിൽ ചുരുങ്ങിയത് 160കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 60 കുട്ടികൾക്ക് 1000രൂപയും 100 കുട്ടികൾക്ക് 500രൂപയുമാണ് ഓരോ ജില്ലയിലും സ്കോളർഷിപ്പായി വിതരണം ചെയ്യുക. 10000, 5000, 3000 എന്നിങ്ങനെ സംസ്ഥാനതല സ്കോളർഷിപ്പുകൾ വേറെയും. ജനുവരിയിൽ ഓൺലൈനായിട്ടാവും ജില്ലാതല പരീക്ഷ. വിശദവിവരത്തിന് 8547971483, 0471-2333790

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close