KERALANEWS

താരിഖ് അൻവറിനെ അതൃപ്തി അറിയിച്ച് സുധീരൻ, പുതിയ നേതൃത്വം പ്രതീക്ഷകൾക്കൊത്ത് ഉയർന്നില്ല

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൻ്റെ പുതിയ നേതൃത്വം പ്രതിക്ഷകൾക്ക് ഒത്ത് ഉയർന്നില്ലെന്ന് വി.എം.സുധീരൻ.എ.ഐ.സി.സി അംഗത്വം കൂടി രാജി വെച്ച സുധിരനെ എ ഐ സി സി സെക്രട്ടറി താരിഖ് അൻവർ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തി.അതിന് ശേഷമാണ് സുധിരൻ മാധ്യമങ്ങളോട് സംസാരിച്ചത്.

പുതിയ സംസ്ഥാന നേതൃത്വത്തിൻ്റെ പ്രവർത്തന ശൈലിയിൽ അതൃപ്തി ഉണ്ടന്ന് സുധീരൻ പറഞ്ഞു.ഇവരുടെ ശൈലി പാർട്ടിക്ക് മൊത്തത്തിൽ ദോഷമുണ്ടാക്കി.പ്രവർത്തന രീതികൾ അഭിലഷണീയമല്ല. കോൺഗ്രസിൻ്റെ സംസ്കാരത്തിന് ഒത്തവണ്ണമല്ല പ്രവർത്തന ശൈലി. ഒരു സ്ഥാനവും ഇല്ലെങ്കിലും സാധാരണ കോൺഗ്രസുകാരനായി തുടരും. പറയാനുള്ളത് എ ഐ സി സി നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്. ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നു. അണികളാണ് ശക്തി.അവർക്കൊപ്പം നിൽക്കുമെന്നും സുധീരൻ പറഞ്ഞു.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ നന്നായി ഏറ്റെടുത്ത് പ്രവർത്തിച്ച നേതാവാണ് സുധീരൻ എന്ന് താരിഖ് അൻവർ പറഞ്ഞു. അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. അത് അഖിലേന്ത്യാ നേതൃത്വത്തെ ധരിപ്പിക്കുമെന്നും താരിഖ് അൻവർ പ്രതികരിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close