INDIANEWS

100 കോടി വാക്സിൻ നേട്ടം; വാക്‌സിന്‍ വിതരണത്തില്‍ കേന്ദ്ര സർക്കാരിനെ പ്രകീർത്തിച്ച് ശശി തരൂർ; മോദി സര്‍ക്കാരിന് ഇത്തരമൊരു ക്രഡിറ്റ് നല്‍കുന്നത് ദുരിതത്തിലായവരെ അപമാനിക്കലെന്ന് കോൺഗ്രസ്സ്

ന്യൂഡൽഹി: വാക്‌സിൻ വിതരണത്തിൽ ഇന്ത്യ കുറിച്ച ചരിത്ര നേട്ടത്തെ പ്രകീർത്തിച്ച് ശശി തരൂർ. രാജ്യം ഇന്ന് കോവിഡ് വാക്‌സിൻ വിതരണം നൂറ് കോടി പിന്നിട്ടിരുന്നു. ചൈനയ്ക്ക് പിന്നാലെ ചരിത്രനേട്ടം കൈവരിച്ച ആദ്യ രാജ്യമാണ് ഇന്ത്യ. ഇത് എല്ലാ ഇന്ത്യാക്കാർക്കും അഭിമാനിക്കാൻ വകനൽകുന്നുവെന്നും ഇതിന്റെ ക്രെഡിറ്റ് സർക്കാരിന് നൽകാമെന്നുമായിരുന്നു തരൂരിന്റെ ട്വീറ്റ്. രണ്ടാം കോവിഡ് തരംഗത്തിലെ സർക്കാരിന്റെ ദയനീയപരാജയം മറികടക്കാൻ ഇത് മൂലം സർക്കാരിന് കഴിഞ്ഞെന്നുമാണ് തരൂർ തന്റെ ട്വിറ്ററിൽ കുറിച്ചത്.

എന്നാൽ വാക്സിൻ നേട്ടത്തെ പ്രകീർത്തിച്ച തരൂരിനെതിരെ കോൺഗ്രസ്സും രംഗത്ത് വന്നു. മോദി സർക്കാരിന് ഇത്തരമൊരു ക്രഡിറ്റ് നൽകുന്നത് പകർച്ചവ്യാധി നേരിടുന്നതിലുള്ള കെടുകാര്യസ്ഥതയെ തുടർന്ന് ദുരിതത്തിലായ ലക്ഷക്കണക്കിന് കുടുംബങ്ങളെ അപമാനിക്കലാണെന്ന് പവൻ ഖേര പറഞ്ഞു.

100 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തതിലൂടെ ഇന്ത്യ ചരിത്രം രചിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും വാക്സിൻ നിർമ്മാതാക്കൾക്കും ആരോഗ്യപ്രവർത്തകർക്കും വാക്സിൻ യജ്ഞത്തിൽ പങ്കുചേർന്ന എല്ലാവർക്കുമുള്ള നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close