KERALANEWS

അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് വിവസ്ത്രരായോ നൈറ്റ് ഡ്രസിലോ ആവും; ‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..’; തുറന്നു ചോദിച്ച അവതാരകനും മറയില്ലാതെ പറഞ്ഞ മണിയൻ പിള്ളയും

മോഷണ ശ്രമത്തിനിടെ 22 വയുകാരിയെ കത്തികാട്ടി ലൈം​ഗികാതിക്രമം നടത്തിയെന്ന വെളിപ്പെടുത്തൽ പുറത്തുവന്നതോടെ തസ്കരൻ മണിയൻപിള്ളയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ ഉത്തരവിട്ടെങ്കിലും വിവാദം അടങ്ങുന്നില്ല. മണിയൻ പിള്ളയുടെ വിവാദ അഭിമുഖം പബ്ലിഷ് ചെയ്ത യുട്യൂബ് ചാനലിനെതിരെ സമൂഹ മാധ്യമങ്ങളിലും പ്രതിഷേധം ശക്തമാകുകയാണ്. ഒരു പെണ്ണിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെയാണ് ഇരുന്ന് പുകഴ്ത്തുന്നതെന്നും റേപ്പിനെ ലാഘവത്തോടെ സമീപിച്ച ചാനലിനെതിരെ നടപടി വേണമെന്നും ആവശ്യമുയരുന്നുണ്ട്.

മോഷണകാലത്ത് 22 വയസിനടുത്ത് പ്രായമുള്ള യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് ഇയാൾ പറയുന്നത്. ബിഹൈന്‍ഡ് വുഡ് ഐസിനു നൽകിയ അഭിമുഖത്തിലാണ് ക്രൂരമായ റേപ്പിനെക്കുറിച്ച് മണിയന്‍പിള്ള ആസ്വദിച്ച് വിവരിക്കുന്നത്. ‘വീടുകളില്‍ കയറുമ്പോള്‍ സുന്ദരികളായ സ്ത്രീകളുണ്ടാകും, അവര്‍ ചിലപ്പോ രാത്രി ഉറങ്ങുന്നത് നൈറ്റ് ഡ്രസിലോ വിവസ്ത്രരായോ ആവും, അത്തരം അനുഭവത്തിലൂടെ പോകുമ്പോള്‍ ടെംപ്‌റ്റേഷനോ ആകര്‍ഷണമോ ഉണ്ടായിട്ടുണ്ടോ’ എന്നായിരുന്നു അഭിമുഖം നടത്തിയ അവതാരകന്റെ ചോദ്യം.

ഇതിനായിരുന്നു താൻ ഒരു പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചിട്ടുണ്ടെന്ന് മണിയൻപിള്ള വീമ്പു പറയുന്നത്.
കഴുത്തില്‍ കത്തി വച്ച് മിണ്ടിയാല്‍ അരിഞ്ഞുകളയും എന്ന് ഭീഷണിപ്പെടുത്തിയാണ് ലൈംഗികമായി ആക്രമിച്ചതെന്ന് മണിയന്‍പിള്ള വീഡിയോയില്‍ പറയുന്നുണ്ട്. ഈയൊരു തെറ്റ് മാത്രമേ ചെയ്തുള്ളൂ എന്നാണ് മണിയന്‍ പിള്ള പറയുന്നത്. റേപ്പ് വിവരണത്തിന് തുടര്‍ച്ചയായി പിന്നീട് ഇവരെ കണ്ടിട്ടുണ്ടോ എന്നും ഇന്റര്‍വ്യൂവര്‍ ചോദിക്കുന്നു.

അഭിമുഖത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. റേപ്പിനെ മഹത്വവല്‍ക്കരിക്കുന്ന രീതിയില്‍ ‘ഗൗണിന്റെ ഒരു കുടുക്ക് മാത്രം ഇട്ട സ്വര്‍ണനിറമുള്ള 22കാരി, അവളെ ഞാന്‍..’ എന്ന തമ്പ് നെയിലിനൊപ്പം നൈറ്റ് ഡ്രസില്‍ ഒരു യുവതിയുടെ ഫോട്ടോ കൂടി മങ്ങിയ പശ്ചാത്തലത്തില്‍ നല്‍കിയാണ് ബിഹൈന്‍ഡ് വുഡ്‌സ് വീഡിയോ പങ്കുവെച്ചത്. പ്രതിഷേധം ഉയർന്നതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു. ‘തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ’ എന്ന കൃതിയിലൂടെ ചര്‍ച്ച ചെയ്യപ്പെട്ട മണിയന്‍പിള്ള മലയാളികൾക്ക് സുപരിചിതനാണ്. എന്നാലിപ്പോൾ മലയാളികളുടെ ഹൃദയം കവർന്ന ഈ കള്ളനും രൂക്ഷമായ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

നടി പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിഹൈന്‍ഡ് വുഡ്‌സ് അഭിമുഖത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. വീഡിയോയിലെ ഉള്ളടക്കം അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അഭിമുഖം പ്രസിദ്ധീകരിച്ച ബിഹൈന്‍ഡ് വുഡ്‌സിനോട് ‘ഷെയിം ഓണ്‍ യു’ എന്നും ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പാര്‍വതി തിരുവോത്ത് കുറിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close