INDIANEWS

വിവാഹിതയായ യുവതിയുമായി ഒളിച്ചോടാൻ ശ്രമിച്ചു ; യുവതിയുടെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് ഇരുപത്തിനാലുകാരനെ അടിച്ചുകൊന്നു ; ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി

ബാംഗ്ലൂർ : വിവാഹിതയായ യുവതിയുമായി ഒളിച്ചോടാൻ ശ്രമിച്ച ഇരുപത്തിനാലുകാരനെ യുവതിയുടെ സഹോദരനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. ശേഷം മൃതദേഹവുമായി പോലീസ് സ്റ്റേഷനിൽ ചെന്ന് കീഴടങ്ങി. ബാംഗ്ലൂരിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് സംഭവം.

ബാംഗ്ലൂർ അന്നപൂർണേശ്വരിനഗർ പോലീസ് സ്റ്റേഷനിലാണ് യുവതിയുടെ സഹോദരൻ മുനിരാജും മൂന്ന് സുഹൃത്തുക്കളും കീഴടങ്ങിയത്. വിവാഹിതയായ സഹോദരിക്കൊപ്പം ഒളിച്ചോടാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി പോലീസിന് മൊഴി നൽകി. ഭാസ്കർ ആണ് കൊല്ലപ്പെട്ടത്. വസ്ത്രോത്പന്ന കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു ഭാസ്കർ. ഒളിച്ചോടാന്‍ ശ്രമിച്ച ഭാസ്‌കറിനെയും സഹോദരിയെയും സുഹൃത്തുക്കളുടെ സഹായത്തോടെ മുനിരാജു കണ്ടുപിടിക്കുകയായിരുന്നു. ഇവരുടെ കൂടെ സഹോദരിയുടെ ഒരു കുട്ടിയും ഉണ്ടായിരുന്നു. നഗര്‍ഭാവി സര്‍ക്കിളില്‍ വച്ചാണ് മൂവരെയും കണ്ടെത്തിയത്.

സഹോദരിയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയ ശേഷം ഭാസ്‌കറിനെയും കൊണ്ട് മറ്റൊരു പ്രദേശത്തേയ്ക്ക് പോയി. അവിടെ വച്ച് മുനിരാജുവും സുഹൃത്തുക്കളും ചേര്‍ന്ന് ഭാസ്‌ക്കറെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനിടെ ഭാസ്‌ക്കര്‍ വിശക്കുന്നു എന്ന് പറഞ്ഞു. വീട്ടില്‍ കൊണ്ടുപോയി ഭക്ഷണം നല്‍കി. തുടര്‍ന്നായിരുന്നു ആക്രമണം. വീട്ടില്‍ വിവരം അറിയിച്ച ശേഷമാണ് മുനിരാജു പൊലീസിന് മുന്നില്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവിനെ സഹോദരി ഉപേക്ഷിച്ചിരുന്നു. എന്നിട്ട് മറ്റൊരു പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്തു താമസിക്കുകയായിരുന്നു. യുവതിയുടെയും കുട്ടികളുടെയും സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞ് ഭാസ്‌കര്‍ യുവതിയെ വിശ്വാസത്തിലെടുത്തു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെയാണ് മുനിരാജു വാഹനം തടഞ്ഞതെന്ന് പൊലീസ് പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close