KERALANEWS

സ്വപ്നങ്ങൾ തേച്ചുമിനുക്കി അമ്പിളി നേടിയത് പിഎച്ച്ഡി; നിശ്ചയദാർഢ്യത്തിന്റെ പെൺകരുത്ത്

ഇരിങ്ങാലക്കുട: ഇസ്തിരിയിടൽ ജോലി ചെയ്തിരുന്ന അമ്പിളി എന്ന 40 വയസ്സുക്കാരി നേടിയത് ഡോക്ടറേറ്റ് എന്ന സ്വപ്നം. കാരുകുളങ്ങര സ്വദേശി മാളേയക്കൽപറമ്പിൽ വീട്ടിൽ അമ്പിളിയാണു തന്റെ ദുരിതങ്ങൾക്കിടയിലും ഉറച്ച മനസ്സോടെ പിഎച്ച്ഡി എന്ന ലക്‌ഷ്യം സ്വന്തമാക്കിയത്.
അമ്പിളിയുടെ അച്ഛൻ അവളുടെ 19 ആം വയസ്സിൽ മരിച്ച പോയതോടെ അവളും അമ്മയും ഒറ്റക്കായി. പിന്നീട് തന്റെ അച്ഛൻ ചെയ്തിരുന്ന വസ്ത്രങ്ങൾ ഇസ്തിരിയിടുന്ന തൊഴിൽ അമ്പിളി ഉപജീവനത്തിനായി പിന്തുടർന്നു. അപ്പോഴും പഠനം അടങ്ങാത്ത ആഗ്രഹമായി മനസ്സിൽ കിടന്നു.

9 വർഷങ്ങൾക്കു ശേഷം 2008ൽ കാലിക്കറ്റ് സർവകലാശാലയിൽ ബിരുദ പഠനത്തിനായി ചേർന്നു. 2013ൽ മലയാളത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഇതിനിടെ ക്രൈസ്റ്റ് കോളജി‍ൽ താൽക്കാലിക അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തിൽ അധ്യാപികയായും ജോലി ലഭിച്ചു. ക്രൈസ്റ്റ് കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ്, മലയാളം കോഓർഡിനേറ്റർ ഡോ. സി.വി.സുധീർ എന്നിവരുടെ പ്രോത്സാഹനം അമ്പിളിക്ക് കൊടുത്താൽ കരുത്തേകി.

2016ൽ മലയാളം ചെറുകഥയിൽ ഗവേഷണ വിദ്യാർഥിയായി. തൃശൂർ കേരളവർമ കോളജിലെ മലയാളം വിഭാഗം മേധാവി ഡോ. എം.ആർ.രാജേഷിന്റെ കീഴിലായിരുന്നു ഗവേഷണം. അപ്പോഴും ഇസ്തിരിയിടുന്ന ജോലി അവൾ തുടർന്നു. ക്രൈസ്റ്റ് കോളജിൽ ജോലി ലഭിച്ചതും മലയാളം വിഭാഗത്തിലെ അധ്യാപകരുടെ പിന്തുണയുമാണു തന്റെ ജീവിതത്തെ മാറ്റി മറിച്ചതെന്ന് അമ്പിളി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close