KERALANEWS

ജാമ്യത്തിൽ ഇറങ്ങി മുങ്ങിനടന്നു; ഒളിച്ചു നടന്നത് 8 വർഷം; അവസാനം പോലീസ് പിടിയിൽ

പാ​ണ്ടി​ക്കാ​ട്: മാ​ല മോ​ഷ​ണവുമായി ബന്ധപ്പെട്ട കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി​ന​ട​ന്ന പ്ര​തി​യെ അവസാനം പോലീസ് പിടികൂടി. എട്ട് വർഷത്തിന് ശേഷമാണ് പ്രതി പിടിയിലായത്. മൈ​സൂ​രു​വി​ൽ​ നിന്നാണ് ചെ​മ്പ്ര​ശ്ശേ​രി വ​ട്ടു​ണ്ട സ്വ​ദേ​ശി എ​ര​ഞ്ഞി​പാ​ല​ത്തി​ങ്ങ​ൽ അ​നൂ​പി​നെ പാ​ണ്ടി​ക്കാ​ട്​ പൊ​ലീ​സ്​​ പി​ടി​കൂ​ടിയത്.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​റ​ഫീ​ഖിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീസ് സംഘമാണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, മേ​ലാ​റ്റൂ​ർ തു​ട​ങ്ങി​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ മാ​ല മോ​ഷ​ണം ഉൾപ്പെടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് അ​നൂ​പ്. 2013 ലെ ​അ​ടി​പി​ടി​ക്കേ​സി​ൽ പാ​ണ്ടി​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്യപ്പെട്ട് ജയിലിലായ അനൂപ് ജാമ്യത്തിലിറങ്ങിയ ശേഷം മു​ങ്ങി​ന​ട​ക്കു​ക​യാ​യി​രു​ന്നു.

സ്​​റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ പി. ​റഫീഖിന്റെ നിർദ്ദേശം അനുസരിച്ച് സി.​പി.​ഒ​മാ​രാ​യ മി​ർ​ഷാ​ദ് കൊ​ല്ലേ​രി, ശ്രീ​ജി​ത്ത് തി​രു​വാ​ലി, ഷൈ​ജു​മോ​ൻ, ര​ജീ​ഷ് എ​ന്നി​വ​രാ​ണ് മുങ്ങി നടന്ന​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇയാളെ പെ​രി​ന്ത​ൽ​മ​ണ്ണ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേഷം റി​മാ​ൻ​ഡ്​ ചെ​യ്തു. എ​സ്.​ഐ എ. ​സ​ലാം, എ.​എ​സ്.​ഐ അ​ബ്ബാ​സ്, സ​ന്ദീ​പ്, ദീ​പ​ക്, ജ​യ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ ഭാഗമായി ഉണ്ടായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close