KERALANEWS

ഭാവിയിൽ ഐ.എ.എസ്. ലഭിക്കാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കണം എന്ന് ജോത്സ്യന്റെ നിർദേശം ; കുടിച്ച കുട്ടിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു

തലശ്ശേരി : അന്ധവിശ്വാസത്തെ തുടർന്നുള്ള അപകടം വീണ്ടും. ജോത്സ്യൻ ആണെന്ന് അവകാശപ്പെട്ട ആൾ നൽകിയ തങ്കഭസ്മം പാലിൽ കലക്കി കുടിച്ച വിദ്യാർത്ഥിയുടെ കാഴ്ച ശക്തിക്ക് മങ്ങലേറ്റു. ഭാവിയിൽ ഐ.എ.എസ്. പരീക്ഷ ജയിക്കാൻ വേണ്ടിയാണ് തങ്കഭസ്മം പാലിൽ കലക്കി കുടിച്ചത്. കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി ജോത്സ്യനാണ് ഇത് നൽകിയത്. ഇയാൾക്കെതിരെ കണ്ണൂർ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചന്ദ് കണ്ണവം പോലീസിൽ പരാതി നൽകി.

വ്യാജ ഗരുഡ രത്നം, തങ്ക ഭസ്മം, വിദേശ ലക്ഷ്മി യന്ത്രം എന്നിവ നൽകി തന്റെ കൈയിൽ നിന്ന് 11 ,75 ,000 രൂപ തട്ടിയെടുത്തതായി കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്. വീട് നിർമ്മാണത്തിന്റെ മുഹൂർത്തം നോക്കാനാണ് മൊബിൻ ചന്ദ് ആദ്യമായി ഇയാളുടെ ജ്യോതിഷാലയത്തിൽ എത്തുന്നത്. ആ സമയം മൊബിൻ വാഹനാപകടത്തിൽ മരണപ്പെടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞു അയാളുടെ ഭാര്യയെയും മക്കളെയും ജോത്സ്യൻ ഭയപ്പെടുത്തി. ഇതിൽ നിന്ന് രക്ഷ നേടാൻ ആദിവാസികളിൽ നിന്ന് ലഭിക്കുന്ന ഗരുഡന്റെ തലയിലുള്ള ഗരുഡ രത്നം പത്തെണ്ണം വീട്ടിൽ വാങ്ങി സൂക്ഷിക്കാൻ നിർദേശിച്ചു.

പിന്നീട് ഭാവിയിൽ മകൻ ഐ.എ.എസ്. പരീക്ഷ ജയിക്കാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കണമെന്നും വിദേശ ലക്ഷ്മി യന്ത്രം വീട്ടിൽ വാങ്ങി സൂക്ഷിക്കണമെന്നും പറഞ്ഞു. ഇതേ തുടർന്ന് ഭസ്മം പാലിൽ കലക്കി കുടിച്ചപ്പോഴാണ് കുട്ടിയുടെ കാഴ്ചശക്തിക്ക് മങ്ങലേറ്റത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close