NEWSTrendingviralWORLD

ഇൻസ്റ്റാഗ്രാമിൽ വൈറൽ ആയി പാകിസ്താനി പെൺകുട്ടിയുടെ ചിരി; വീഡിയോ കാണാം

പെൺകുട്ടികൾ ചിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്. അത്തരത്തിൽ ഒരു ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പതിനഞ്ചുകാരിയായ ഈ പെൺകുട്ടി പുഞ്ചിരിയോടെ തണ്ണിമത്തൻ മുറിക്കുന്ന ഒരു പഴയ വീഡിയോയാണിത്. എന്നാലിത് ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായത് എന്നുമാത്രം.

ഓറഞ്ച്, കറുപ്പ് സൽവാർ സ്യൂട്ട് ധരിച്ച ഈ പെൺകുട്ടി തണ്ണിമത്തൻ അരിയുമ്പോൾ പുഞ്ചിരിക്കുന്ന വീഡിയോയ്ക്ക് മുപ്പത്തയ്യായിരം ലൈക്കുകൾ ഉണ്ട്. പെൺകുട്ടിയുടെ സൗന്ദര്യവും പുഞ്ചിരിയും ഇന്റർനെറ്റിലെ ചർച്ചാ വിഷയമായി. ജൂലൈ 9 -ന് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഒട്ടനവധി പേർ ഷെയർ ചെയ്തിട്ടുണ്ട്.

ചുണ്ടുകളിൽ പുഞ്ചിരിയോടെ റൊട്ടികൾ ഉണ്ടാക്കുന്ന ഒരു പതിനഞ്ചുകാരിയായ പാകിസ്താനി പെൺകുട്ടിയുടെ വീഡിയോ കുറച്ച് മാസങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. Ekiya5 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോയുള്ളത്.

പെൺകുട്ടിയുടെ പേര് ആമിന റയാസ് എന്നാണ്. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നുള്ള നാടോടികളുടെ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി ആയിരുന്നു അത്. എന്നാൽ ഈ വീഡിയോ ഷെയർ ചെയ്തത് ആമിനയല്ല, അവളുടെ അയൽപക്കത്തെ ഒരു കൗമാരക്കാരനായിരുന്നു.

ആ പെൺകുട്ടിയുടെ വീഡിയോ വൈറൽ ആയതിനു ശേഷം പല പത്രപ്രവർത്തകരും അവളെയും അവളുടെ കുടുംബത്തെയും കണ്ട് അഭിമുഖങ്ങൾ എടുക്കാൻ ശ്രമിച്ചു, പക്ഷേ കുടുംബം അത് നിഷേധിച്ചിരുന്നു. ഇപ്പോൾ എന്തായാലും, അവൾക്കായി ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉണ്ട്. ആമീന അതിൽ പച്ചക്കറികൾ അരിയുന്നത്, പാചകം ചെയ്യുന്നത്, പഴങ്ങൾ മുറിക്കുന്നത് തുടങ്ങിയ നിസ്സാരമായ വീട്ടുജോലികൾ ചെയ്യുന്ന വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close