KERALANEWSTrending

പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ പെരുമാറ്റം അതിരുവിടുന്നു; ഉന്നത ഉദ്യോഗസ്ഥരുടെ യോ​ഗത്തിൽ വലിയ വിമർശനം; വിഷയത്തിൽ പരാതി കിട്ടിയാൽ അന്വേഷിക്കണമെന്ന് ഡിജിപി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരിൽ ചിലരുടെ പെരുമാറ്റം അതിരുവിടുന്നതായി ഡിജിപി വിളിച്ച യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ വിമർശനം. ഉദ്യോഗസ്ഥരുടെ പെരുമാറ്റദൂഷ്യം സംബന്ധിച്ച് പരാതി കിട്ടിയാൽ ജില്ലാ പൊലീസ് മേധാവിമാർ അന്വേഷിക്കണമെന്ന് ഡിജിപി നിർദേശിച്ചു.

കൂടാതെ പൊലീസ് അന്വേഷണത്തിന് പുതിയ മാർഗരേഖയും പുറത്തിറക്കി. അതിലെ പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്. കുട്ടികൾക്കെതിരായ അതിക്രമ കേസുകളിലെ അന്വേഷണം ഈ മാസം തന്നെ തീർക്കണം. നിലവിലുള്ള കേസുകളിൽ 31 നകം കുറ്റപത്രം നൽകണമെന്നും അന്വേഷണത്തിന് ഐ.ജിമാർ നേരിട് മേൽനോട്ടം വഹിക്കണമെന്നും നിര്‍ദേശമുണ്ട്.ഗാർഹിക പീഡന പരാതിയിൽ എഫ്. ഐ ആർ ഉടൻ റജിസ്റ്റർ ചെയ്യണമെന്നും യോഗത്തില്‍ നിര്‍ദേശമുണ്ടായി. സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് വിളിച്ച യോഗത്തിലാണ് തീരുമാനം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close