ഇടുക്കിയിൽ സൈക്കിൾ മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. ഉദയഗിരി സെന്റ് മേരീസ് യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പുതുതായി നിർമിച്ച മൊബൈൽ ടവറിന്റെ സംരക്ഷണ വേലിയിലേക്ക് വീഴുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിക്കുകയായിരുന്നു.
AD FT