INDIANEWS

ഒരു വർഷമായി കോവിഡ് രോഗികളുടെ മൃതദേഹം ഫ്രീസറിൽ; മോർച്ചറി അടച്ചുപൂട്ടിയിട്ട്​ മാസങ്ങളും

ബാംഗ്ലൂർ: ഒരു വർഷത്തിലേറെയായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന രണ്ടു കോവിഡ്​ രോഗികളുടെ മൃതദേഹം. ഇ.എസ്​.ഐ രാജാജിനഗർ ആശുപത്രിയിലെ മോർച്ചറിയിലാണ്​ സംഭവം. കെ.പി അഗ്രഹാര സ്വദേശി 62കാരനായ മുനിരാജു, ചാമരാജ്​പേട്ട്​ സ്വദേശി 40കാരി ദുർഗ എന്നിവരാണ്​ 2020 ജൂലൈയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. ഇരുവരുടെയും മൃതദേഹം ആശുപത്രിയിലെ പഴയ മോർച്ചറിയിൽ സൂക്ഷിക്കുകയും ചെയ്​തു.

കോവിഡ്​ തരംഗം രൂക്ഷമായിരുന്ന സമയമായതിനാൽ നിരവധി മൃതദേഹങ്ങൾ പഴയ മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. തുടർന്ന്​ പുതിയ മോർച്ചറിയിലേക്ക്​ ഇവ മാറ്റി. പഴയ മോർച്ചറി ആശുപത്രിയുടെ ഓക്​സിജൻ പൈപ്പ്​ലൈനിന്​ സമീപമായതിനാൽ അത്​ അടച്ചിടുകയും ചെയ്​തു. എന്നാൽ പഴയ മോർച്ചറിയിൽനിന്ന്​ ഈ രണ്ടു മൃതദേഹങ്ങളും മാറ്റാൻ അധികൃതർ മറന്നുപോകുകയായിരുന്നു. കെയർടേക്കർമാരുടെയും നോഡൽ ഓഫിസർമാരുടെയും അനാസ്​ഥയാണ്​ ഇതിന്​ കാരണമെന്നും ഇ.എസ്​.ഐ ആശുപത്രി ജീവനക്കാരിലൊരാൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close