KERALANEWS

കൊല്ലത്ത് 100 വയസുള്ള വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ; തിരിഞ്ഞ് നോക്കാതെ മക്കളും ബന്ധുക്കളും; നാട്ടുകാരുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലം പട്ടാഴിയിൽ 100 വയസുള്ള വൃദ്ധയുടെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം വീടിനുള്ളിൽ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജാനകിയമ്മ എന്ന വയോധികയ്ക്ക് 6 മക്കളാണുള്ളത്. ഇതിൽ മൂന്ന് പേർ ജീവിച്ചിരിപ്പുണ്ട്. കൂടാതെ ജാനകിയമ്മയുടെ വീടിനു സമീപമാണ് മറ്റു ബന്ധുക്കളും താമസിക്കുന്നത്. സംഭവത്തിൽ മക്കൾക്കെതിരെ കേസ് എടുക്കുമെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു.

മാനസിക വെല്ലുവിളി നേരിടുന്ന മകനോടൊപ്പമായിരുന്നു ജാനകിയമ്മയുടെ താമസം. ജാനകിയമ്മയുടെ മറ്റ് മക്കളോ ബന്ധുക്കളോ ഇവർക്ക് സഹായമൊന്നും ചെയ്യാറില്ലായിരുന്നു. ആരും തന്നെ അന്വേഷിക്കാതെ കഴിയുകയായിരുന്നു വൃദ്ധ. ജാനകിയമ്മയ്ക്ക് കോവിഡ് ബാധിച്ചതും തുടർന് ഉണ്ടായ മരണവും ബന്ധുക്കളുടെ അശ്രദ്ധ കാരണമാണ് പുറത്തിയതേ ഇരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മക്കൾക്കെതിരെയും ബന്ധുക്കൾക്കെതിരെയും കേസെടുക്കാൻ പൊലീസ് തീരുമാനിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം റിപ്പോർട്ട് അനുസരിച്ചായിരിക്കും തുടർ നടപടിയെന്നും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close