KERALANEWS

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നിടെ അപകടത്തിൽ പെട്ട് കാണാതായ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു; രണ്ടുപേരെ ഇനിയും കണ്ടെത്താനുണ്ട്

പൊ​ന്നാ​നി: പൊ​ന്നാ​നി​യി​ല്‍​​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നിടെ അപകടത്തിൽ പെട്ട് കാണാതായ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. പൊ​ന്നാ​നി ഹി​ള​ര്‍​പ​ള്ളി​യി​ലെ പു​ത്തം​പു​ര​യി​ല്‍ മു​ഹ​മ്മ​ദാ​ലി​യു​ടെ (57) മൃ​ത​ദേ​ഹ​മാ​ണ്​ ബേ​പ്പൂ​ര്‍ ക​ട​ലി​ല്‍​ ക​ണ്ടെ​ത്തി​യ​ത്.

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ബേ​പ്പൂ​രി​ല്‍​നി​ന്ന്​ 30 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​ മൃതദേ​ഹം ക​ണ്ട​ത്. ഉടനെ ബേ​പ്പൂ​ര്‍ കോ​സ്​​റ്റ​ല്‍ പൊ​ലീ​സി​ന് വി​വ​രം ന​ല്‍​കു​ക​യാ​യി​രു​ന്നു. മ​റൈ​ന്‍ ആം​ബു​ല​ന്‍​സ് ബോ​ട്ടി​ല്‍ മൃ​ത​ദേ​ഹം ബേ​പ്പൂ​ര്‍ തു​റ​മു​ഖ​ത്തെ​ത്തി​ച്ചു. ബ​ന്ധു​ക്ക​ളാ​ണ്​ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. തു​ട​ര്‍​ന്ന് പൊ​ലീ​സ് ആം​ബു​ല​ന്‍​സി​ല്‍ പൊ​ന്നാ​നി​യി​ലെ​ത്തി​ച്ചു.

ഒ​ക്ടോ​ബ​ര്‍ 13ന് ​പൊ​ന്നാ​നി​യി​ല്‍നി​ന്ന്​ ഫൈ​ബ​ര്‍ വ​ള്ള​ത്തി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. നാ​ല് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഹം​സ​ക്കു​ട്ടി​യെ ബേ​പ്പൂ​രി​ല്‍നി​ന്ന്​ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ബോ​ട്ടു​കാ​ര്‍ ക​ണ്ടെ​ത്തി ര​ക്ഷി​ച്ചി​രു​ന്നു. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ച​ന്ത​ക്കാ​ര​ന്‍റ ഇ​ബ്രാ​ഹിം, കു​ഞ്ഞി​മ​ര​ക്കാ​ര​ക​ത്ത് ബീ​രാ​ന്‍​കു​ട്ടി എ​ന്നി​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ന​ഫീ​സ​യാ​ണ്​ മു​ഹ​മ്മ​ദാ​ലി​യു​ടെ ഭാ​ര്യ. മ​ക്ക​ള്‍: റ​ഫീ​ഖ്, ജ​മാ​ല്‍, ഫാ​റൂ​ഖ്, ജു​ബൈ​രി​യ, മു​ബീ​ന. മ​രു​മ​ക്ക​ള്‍: അ​ബൂ​ബ​ക്ക​ര്‍, ഷാ​ജി, ഹ​ഫ്സ, ജ​മീ​ല, സു​ല്‍​ഫ​ത്ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close