INDIANEWS

ഡാൻസ് കളിച്ചതിന് വരൻ മുഖത്ത് അടിച്ചു; വരനെ ഉപേക്ഷിച്ച് നവവധു ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു

ചെന്നൈ : വിവാഹ വിരുന്നിനിടെ വരൻ നവവധുവിന്റെ കരണത്തടിച്ചു. വിവാഹത്തലേന്ന് വിരുന്നിൽ നവവധു ബന്ധുവായ യുവാവിനൊപ്പം ഡാൻസ് കളിച്ചത്തിൽ പ്രകോപിതനായിയായാണ് വരൻ യുവതിയെ തല്ലിയത്. തമിഴ്‌നാട്ടിലെ കൂടല്ലൂർ ജില്ലയിലാണ് സംഭവം. അടികൊണ്ട വധു വരനെ ഉപേക്ഷിച്ച് ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിവാഹത്തലേന്ന് നടത്തിയ വിരുന്നിൽ വധു ബന്ധുവായ യുവാവിനൊപ്പം ഡാൻസ് കളിച്ചിരുന്നു. ഇതാണ് വരനെ ചൊടിപ്പിച്ചത്. ഡാൻസ് കളിക്കുന്നതിനിടെ പരസ്യമായി യുവാവ് വധുവിന്റെ മുഖത്ത് അടിക്കുകയായിരുന്നു.

ഉടനെ വധു വിവാഹം വേണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വരൻ യുവതിയുടെ പിതാവിന്റെ കാല് പിടിച്ച് അപേക്ഷിച്ചെങ്കിലും തീരുമാനത്തിന് മാറ്റമുണ്ടായില്ല. തുടർന്ന് ബന്ധുവായ യുവാവിന്റെ ബന്ധുക്കളുമായി സംസാരിച്ച് യുവതിയുടെ വിവാഹം നടത്തി.

ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ് വരൻ. യുവതി എംഎസിക്കാരിയാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close