Breaking NewsKERALANEWSTop News

പാലത്തിൽ നിന്ന് ബസ് താഴേക്ക് മറിഞ്ഞു ; പതിനഞ്ച് പേർക്ക് പരിക്കേറ്റു

മലപ്പുറം : പാലത്തിൽ നിന്ന് ബസ് മറിഞ്ഞു 15 യാത്രക്കാർക്ക് പരിക്കേറ്റു. മലപ്പുറം താനൂരാണ് സംഭവം. ദേവദാര്‍ പാലത്തില്‍ നിന്ന് ബസ് താഴേക്ക് പതിക്കുകയായിരുന്നു. തിരൂരില്‍ നിന്ന് താനൂരിലേക്ക് പോയ സ്വകാര്യ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെയില്‍വേ ഓവര്‍ബ്രിഡ്ജ് ആയ ദേവദാര്‍ പാലത്തില്‍ എത്തിയപ്പോള്‍ നിയന്ത്രണംവിട്ട ബസ് താഴേക്ക് പതിക്കുകയായിരുന്നു. വൈകുന്നേരം ആറരയോടെ ആയിരുന്നു അപകടം. അമിത വേഗതയില്‍ വന്ന ബസ് മറ്റൊരു ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നൈന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close