INDIANEWS

വഴിയിലൂടെ പോയ ഒട്ടകത്തിന്റെ വാലിൽ പിടിച്ച് വലിക്കാൻ യുവാവിന്റെ ശ്രമം; പിൻകാലുകൊണ്ട് ചവിട്ടി താഴെയിട്ട് ഒട്ടകം

മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ വാർത്തകളാകുന്നത് ഇത് ആദ്യമല്ല. ഒട്ടകത്തിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വഴിയിലൂടെ നടത്തിക്കൊണ്ടുപോവുകയായിരുന്ന ഒട്ടകത്തിന്റെ വാലിൽ പിടിച്ചുവലിക്കുകയാണ് യുവാവ് . വേദന തോന്നിയതിയതോടെ ഒട്ടകം പിൻകാലുകൊണ്ട് യുവാവിനെ തൊഴിച്ച് താഴെയിട്ടു .

‘കർമ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ പങ്ക് വച്ചിരിക്കുന്നത് . അവനവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം തേടി വരും എന്നതാണ് കർമ എന്നതു കൊണ്ട് ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് ദൃശ്യങ്ങൾ കണ്ടവരുടെ അഭിപ്രായം . സംഭവം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close