MoviesNEWS

ചെങ്കൽചൂളയിലെ കുട്ടി താ​രങ്ങൾ ഇനി പ്രത്യക്ഷപ്പെടുക വെള്ളിത്തിരയിൽ; നിക്കി ​ഗൽറാണിക്കൊപ്പം വിരുന്നിൽ

ചെങ്കൽചൂളയിലെ കുട്ടി താ​രങ്ങൾ ഇനി പ്രത്യക്ഷപ്പെടുക വെള്ളിത്തിരയിൽ. തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് സോഷ്യൽ മീഡിയ വൈറലായിക്കെണ്ട് ചെങ്കൽചൂളയിലെ ഒരുകൂട്ടം ആൺകുട്ടികളുടെ ഡാൻസ് എത്തിയത്. അയൻ സിനിമയിലെ നൃത്തവും സംഘട്ടനവുമെല്ലാം ഒരു മൊബൈൽ കാമറയുടെ സഹായത്തോടെ പുനരാവിഷ്കരിക്കുകയായിരുന്നു ഇവർ . വിഡിയോ വൈറലായതിന് പിന്നാലെ ഈ കുട്ടകളെ തേടി സിനിമയിലേക്ക് അവസരം വന്നിരിക്കുകയാണ്.

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വിരുന്ന്’ എന്ന സിനിമയിലാണ് ഇവർക്ക് വിളിയെത്തിയത്. കുട്ടിക്കാനത്ത് ചിത്രീകരണം നടക്കുന്ന സിനിമയിൽ അഭിനയിക്കാൻ 11 അംഗ സംഘത്തിന് അവസരം ലഭിച്ചത്. സംവിധായകൻ തന്നെയാണ് വിവരം പങ്കുവെച്ചത്. പ്രമുഖ താരങ്ങളായ അർജുൻ, നിക്കി ഗൽറാണിയുമാണ് വിരുന്നിൽ പ്രധാന വേഷത്തിലെത്തുന്നത്. നായികയായ നിക്കി ഗൽറാണിയെ തട്ടിക്കൊണ്ടുപോകുന്ന അജയ് വാസുദേവന്റെ നേതൃത്വത്തിലുളള സംഘത്തിലെ അംഗങ്ങളായിട്ടാണ് വെള്ളിത്തിരയിൽ ഇവരുടെ കന്നി പ്രകടനം.

സൂര്യയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് കുട്ടികൾ വിഡിയോ ഒരുക്കിയത്. അയനിലെ ​ഗാനം അതുപോലെ ഇവർ കോപ്പി ചെയ്യുകയായിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് വിഡിയോ പങ്കുവെച്ചത്. സിനിമയിൽ അഭിനയിക്കുകയാണ് തങ്ങളുടെ അടുത്ത ലക്ഷ്യമെന്ന ഇവരുടെ വെളിപ്പെടുത്തൽ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് കണ്ണൻ താമരക്കുളം തന്റെ സിനിമയിൽ കുട്ടികൾക്ക് അവസരം വാഗ്ദാനം ചെയ്യുകയായിരുന്നു. നൃത്തരംഗത്ത് കുട്ടികളുടെ അസാമാന്യ പാടവം കണ്ടതോടെ നിക്കി ഗൽറാണി സൈറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു. വിഡിയോ എഡിറ്റ് ചെയ്ത അബിനും വിരുന്നിന്റെ അണിയറയിലുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close