KERALANEWSTop News

കടലുണ്ടി പുഴയിൽ കാണാതായ കുട്ടിയും മരിച്ചു ; മൃതദേഹം കണ്ടെത്തി

മലപ്പുറം : കടലുണ്ടി പുഴയിൽ കാണാതായ കുട്ടിയും മരിച്ചു. മേച്ചേടത്ത് അബ്ദുൽ മജീദിന്റെ മകൻ റൈഹാൻ (15) ആണ് മരിച്ചത്. റൈഹാന്റെ മൃതദേഹം ഫയർ ഫോഴ്സ് ഇന്ന് കണ്ടെത്തി. താമരക്കുഴി സ്വദേശി ആസിഫിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

നാലു കുട്ടികൾ ചേർന്ന് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അബദ്ധത്തിൽ രണ്ടു കുട്ടികൾ വെള്ളത്തിൽ പോകുകയായിരുന്നു. മലപ്പുറം നഗരസഭാപരിധിയിൽ ഉമ്മത്തൂർ ആനക്കടവ് പാലത്തിന് സമീപത്ത് വ്യാഴാഴ്ച വൈകീട്ട് 5.20നാണ് സംഭവം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close