NEWSSocial MediaTrendingviral

ബിയർ ബോട്ടിലിൽ മൂർഖന്‍റെ തല കുരുങ്ങി; വൈറലായി രക്ഷാപ്രവർത്തന വിഡിയോ

പ്ലാസ്റ്റിക്​ ബോട്ടിലുകളും കവറുകളും ഉപയോഗിച്ചു കഴിഞ്ഞൽ വലിച്ചെറിയുന്ന ശീലം മനുഷ്യർക്ക് പൊതുവേ ഉള്ളതാണ്. എന്നാൽ ഇത്തരം പ്രവർത്തികൾ മനുഷ്യനും മറ്റ്​ ജീവികൾക്കും ജീവന്​ ഭീഷണിയാണ്​. പ്ലാസ്റ്റിക്​ ബോട്ടിലുകളും വലകളിലും മറ്റും കുരുങ്ങുന്ന ജീവികൾക്ക്​ ചില സാഹചര്യത്തിൽ വളരെക്കാലം ജീവിക്കാൻ കഴിയാതെ വരുകയും പല തരത്തിലുള്ള ആരോഗ്യപ്രശ്​നങ്ങളും ഉണ്ടാകുന്നു. ഒഡീഷയിലെ പുരിയിൽ നിന്നുള്ള അത്തരം ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്​ കണ്ടെയ്​നറിൽ ഒരു മൂർഖന്‍റെ തല കുരുങ്ങുകയായിരുന്നു. തല പുറത്തെടുക്കാൻ കഴിയാത്ത നിലയിലായിരുന്നു. മധിപൂർ ഗ്രാമത്തിലെ പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ വനംവകുപ്പ്​ അധികൃതരെ വിവരം അറിയിച്ചു. തലമുഴുവൻ ബോട്ടിലിൽ കുരുങ്ങിയതിനാൽ പു​റത്തേക്ക്​ വലിച്ചെടുക്കുക പ്രയാസമായിരുന്നു. പ്ലാസ്റ്റിക്​ ബോട്ടിൽ മുറിച്ച്​ പാമ്പിനെ രക്ഷപ്പെടുത്തുക മാത്രമായിരുന്നു ഏക വഴി. ഇതോടെ അധികൃർ പാമ്പിനെ ബാഗിലാക്കി കൊണ്ടുപോയി രക്ഷപ്പെടുത്താൻ തീരുമാനിച്ചു.

ആദ്യം പാമ്പിന്‍റെ തല കുരുങ്ങിയ ബോട്ടിന്‍റെ ഒരു ഭാഗം മുറിച്ചെടുക്കുകയും പിന്നീട്​ മറ്റു ഭാഗങ്ങൾ മുറിച്ചെടുത്ത്​ അതിനെ രക്ഷപ്പെടുത്തി. 20 മിനി​ട്ടോളം എടുത്തായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. പാമ്പിന്‍റെ മുറിവുകൾ ചികിത്സിച്ച്​ ഭേദമാക്കിയശേഷം തിരിച്ച്​ കാട്ടിലേക്ക്​ വിടും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close