KERALANEWSTop News

നീണ്ട കാത്തിരിപ്പിന് വിരാമം; ഒന്നരവർഷത്തിനു ശേഷം കലാലയങ്ങൾ ഇന്ന് തുറക്കും; ഇനി ഓൺലൈൻ ക്ലാസ്സുകളില്ല; പ്രവർത്തനം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

തിരുവനന്തപുരം: നീണ്ട ഒന്നര വർഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം സംസ്ഥാനത്ത് കോളേജുകൾ ഇന്ന് തുറക്കും. ഒന്നും രണ്ടും വര്‍ഷ ബിരുദ ക്ലാസുകളും ഒന്നാം വര്‍ഷ പിജി ക്ലാസുകളുമാണ് ഇന്നു തുടങ്ങുക. ഓണ്‍ലൈന്‍ ക്ലാസ് ഇനിയുണ്ടാകില്ല. കര്‍ശന മുന്‍കരുതല്‍ ഉറപ്പാക്കി കോവിഡിനു മുന്‍പുള്ള നിലയിലേക്കു ഉന്നതവിദ്യാഭ്യാസ മേഖലയെ മടക്കിയെത്തിക്കാമെന്നാണു പ്രതീക്ഷ.

ഈ മാസം 18ന് ക്ലാസുകൾ തുടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ മഴ രൂക്ഷമായതോടെ 25ലേക്ക് മാറ്റുകയായിരുന്നു. ഇതോടെ വീണ്ടും കോളജുകൾ സജീവമാകും. ബിരുദ ക്ലാസുകൾ ബാച്ചുകളായി തിരിച്ചാകും ക്ലാസുകൾ നടക്കുക. ഒ​ക്​​ടോ​ബ​ർ നാ​ലു​മു​ത​ൽ പിജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​സാ​ന​വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക്ലാ​സ്​ തു​ട​ങ്ങി​യി​രു​ന്നു. കർശന നിയന്ത്രണങ്ങളോടെയാണ് കോളജുകൾ തുറക്കാനുള്ള സർക്കാർ തീരുമാനം. പി.​ജി ക്ലാ​സു​ക​ൾ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി​യും ബി​രു​ദ ക്ലാ​സു​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ ബാ​ച്ചു​ക​ളാ​ക്കി ഇ​ട​വി​ട്ടു​ള്ള ദി​വ​സ​ങ്ങ​ളി​ലോ ആ​വ​ശ്യ​ത്തി​ന്​ സ്​​ഥ​ലം ല​ഭ്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ പ്ര​ത്യേ​ക ബാ​ച്ചു​ക​ളാ​യി ദി​വ​സേ​ന​യോ ന​ട​ത്താ​മെ​ന്നാ​ണ്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​.

ക്ലാ​സു​ക​ൾ ഒ​റ്റ സെ​ഷ​നി​ൽ രാ​വി​ലെ എ​ട്ട​ര മു​ത​ൽ ഉ​ച്ച​ക്ക്​ ഒ​ന്ന​ര വ​രെ ന​ട​ത്താം. അല്ലെങ്കിൽ ഒ​മ്പ​ത്​ മു​ത​ൽ മൂ​ന്നു​വ​രെ/​ഒ​മ്പ​ത​ര മു​ത​ൽ മൂ​ന്ന​ര വ​രെ/​പ​ത്ത്​ മു​ത​ൽ നാ​ലു​വ​രെ സ​മ​യ​ക്ര​മ​ങ്ങ​ളി​ലൊ​ന്ന്​ സൗ​ക​ര്യ​പൂ​ർ​വം കോ​ള​ജ്​ കൗ​ൺ​സി​ലു​ക​ൾ​ക്ക്​ തെ​ര​ഞ്ഞെ​ടു​ക്കാം. എ​ൻ​ജി​നീ​യ​റി​ങ്​ കോളജുകളി​ൽ നി​ല​വി​ലു​ള്ള രീ​തി​യി​ൽ ആ​റ്​ മ​ണി​ക്കൂ​ർ ദി​വ​സേ​ന ക്ലാ​സ്​ ന​ട​ത്താം.

അധ്യാപകരും വിദ്യാർത്ഥികളും വാക്സിൻ എടുക്കണം. വി​മു​ഖ​ത മൂ​ലം വാ​ക്​​സി​ൻ എ​ടു​ക്കാ​ത്ത അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ലു​ണ്ട്​. 18 വ​യ​സ്സ്​​ തി​ക​യാ​ത്ത​തി​നാ​ൽ വാ​ക്​​സി​നെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രെ​യും ര​ണ്ടാം ഡോ​സി​ന്​ സ​മ​യ​മാ​കാ​ത്ത​വ​രെ​യും ക്ലാ​സി​ൽ പ്ര​വേ​ശി​പ്പി​ക്കാം. ഒന്നിച്ചിരുന്ന ഭക്ഷണം കഴിക്കുന്നതും സാധനങ്ങൾ കൈമാറുന്നതും ഒഴിവാക്കണമെന്നും ഉത്തരവിൽ പറയുന്നത്.

സ്‌കൂളുകള്‍ നവംബര്‍ ഒന്നിനു തുറക്കുന്നതോടെ വിദ്യാഭ്യാസമേഖല കൂടുതല്‍ സജീവമാകും. സ്‌കൂള്‍ തുറക്കുന്നതിനുള്ള നടപടികള്‍ 27 ന് അകം പൂര്‍ത്തിയാക്കണമെന്നു മന്ത്രി വി.ശിവന്‍കുട്ടി അധികൃതര്‍ക്കു നിര്‍ദ്ദേശം നല്‍കി. 27നു പിടിഎ യോഗം ചേര്‍ന്നു ക്രമീകരണം വിലയിരുത്തണം. തദ്ദേശസ്ഥാപന പ്രതിനിധികളെയും പങ്കെടുപ്പിക്കണം. 27 മുതല്‍ സ്‌കൂളില്‍ ഹെല്‍പ്ലൈന്‍ സജ്ജമാക്കണം. അദ്ധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണം. മാര്‍ഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങള്‍ ഉറപ്പുവരുത്തി കലക്ടര്‍മാര്‍ക്കു റിപ്പോര്‍ട്ട് നല്‍കണം. അക്കാദമിക് മാര്‍ഗരേഖ 2 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂളുകള്‍ ശുചീകരിച്ചെന്നും ഇഴജന്തുക്കളില്ലെന്നും ഉറപ്പുവരുത്തണം. സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഒരുക്കണം. ഉച്ചഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്കു ഹോമിയോ പ്രതിരോധ മരുന്ന് ഉറപ്പാക്കണം. സ്‌കൂളില്‍ ഒരു ഡോക്ടറുടെ വീതമെങ്കിലും സേവനം ഉറപ്പു വരുത്തണം. തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനുമായി പ്രധാനാധ്യാപകര്‍ ആശയവിനിമയം നടത്തണം.

നവംബര്‍ ഒന്നിനു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ അദ്ധ്യാപകരും തദ്ദേശ സ്ഥാപന പ്രതിനിധികളും ചേര്‍ന്നു വിദ്യാര്‍ത്ഥികളെ വരവേല്‍ക്കണം. സ്‌കൂളുകള്‍ക്കു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അതില്ലെങ്കില്‍ തൊട്ടടുത്ത സ്‌കൂളില്‍ കുട്ടികളെ പഠിപ്പിക്കാനാകുമോ എന്നു പരിശോധിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

സ്‌കൂള്‍ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷയ്ക്കായി ഹാന്‍ഡ് വാഷ്, സോപ്പ്, ബക്കറ്റ് എന്നിവ വാങ്ങാന്‍ വിദ്യാഭ്യാസ വകുപ്പ് 2.85 കോടി രൂപ അനുവദിച്ചു. 50 കുട്ടികള്‍ വരെയുള്ള സ്‌കൂളുകള്‍ക്കു 1500 രൂപ, 51150 കുട്ടികള്‍ 2000 രൂപ, 151300 കുട്ടികള്‍ 2500 രൂപ, 301500 കുട്ടികള്‍ 3000 രൂപ, 5011000 കുട്ടികള്‍ 3500 രൂപ, 1000 കുട്ടികള്‍ക്കു മുകളില്‍ 4000 രൂപ വീതം നല്‍കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close