KERALANEWS

പരാതി സമവായത്തിലേക്ക്; എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റിനിർത്തും; വനിത കമ്മീഷന് നൽകിയ പരാതി ഹരിത പിൻവലിക്കും

മലപ്പുറം: ഹരിത നേതാക്കളുടെ പരാതി സമവായത്തിലേക്ക്. ഇന്നലെ രാത്രി മുസ്ലീം ലീഗ് നേതാക്കൾ ഇരുവിഭാഗങ്ങളിലുമായി നടത്തിയ ചർച്ചയിലാണ് ധാരണ ഉണ്ടായത്. എംഎസ്എഫ് നേതാക്കളെ ലീഗ് മാറ്റിനിർത്തും, ഹരിത വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കും എന്നാണ് ഒത്തുതീർപ്പ് ധാരണ. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസുമായും ഹരിതയുടെ സംസ്ഥാന ഭാരവാഹികളുമായുമാണ് ലീ​ഗ് നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. എംഎസ്എഫ് നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന് ഹരിതയുടെയും, വനിത കമ്മീഷന് നൽകിയ പരാതി പിൻവലിക്കണമെന്ന് ലീഗിൻ‌റെയും നിലപാടിൽ നിന്നാണ് ചർച്ചയ്‌ക്കൊടുവിൽ ഇരുകൂട്ടരും സമവായത്തിലെത്തിയത്.

ജൂൺ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി. അബ്ദുൾ വഹാബും നടത്തിയ ലൈംഗിക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് ഹരിതയുടെ 10 നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്. സംഘടനാ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ഘട്ടത്തിൽ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ നവാസ് പറഞ്ഞത് വേശ്യയ്‌ക്കും വേശ്യയുടെ അഭിപ്രായം കാണും എന്നാണ്. സമാനമായ രീതിയിലായിരുന്നു അബ്ദുൾ വഹാബിന്റെയും പ്രതികരണം. എംഎസ്എഫിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളെ ലൈംഗിക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങൾ ഉന്നയിച്ച് മാനസികമായും സംഘടനാപരമായും തകർക്കാൻ ശ്രമിക്കുകയാണെന്നും വനിതകമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close