KERALANEWS

ഫേ​സ്ബു​ക്ക് തട്ടിപ്പ്; സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ വ്യാജ അ​ക്കൗ​ണ്ടിൽ നിന്നും പണം തട്ടുന്നു

വാ​ടാ​ന​പ്പ​ള്ളി: ഫേ​സ്ബു​ക്ക് വഴി വീണ്ടും തട്ടിപ്പ്. സി.​പി.​എം നാ​ട്ടി​ക ഏ​രി​യ സെ​ക്ര​ട്ട​റി എം.​എ. ഹാ​രി​സ് ബാ​ബു​വിന്റെ പേരിൽ വ്യാ​ജ അ​ക്കൗ​ണ്ട് നി​ര്‍​മി​ച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഈ അക്കൗ​ണ്ട് വഴി പലർക്കും മെസേജ് അയച്ച് പണം ആവിശ്യപ്പെടുകയാണ്. ഹാ​രി​സ് ബാ​ബു മു​ഖ്യ​മ​ന്ത്രി​ക്കും നേ​താ​ക്ക​ള്‍​ക്കും ഒ​പ്പം നി​ല്‍​ക്കു​ന്ന ചിത്രം കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പലരേയും സഹായിക്കാനും കടമായിട്ടുമാണ് പണം ആവശ്യപ്പെടുന്നത്.

ദിവസങ്ങളായി നടക്കുന്ന വ്യാ​ജ പ്ര​ചാ​ര​ണം ബുധനാഴ്ച്ച ഉ​ച്ച​ക്കാ​ണ് ഹാ​രി​സ് ബാ​ബു​വിന്റെ ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. പ​ല​രും പ​ണം അ​യ​ക്കാ​ന്‍ വി​ളി​ച്ചു ചോ​ദി​ച്ച​പ്പോ​ഴാ​ണ് ഇ​ക്കാ​ര്യം ഹാ​രി​സ് ബാ​ബു അ​റി​യു​ന്ന​ത്. പാ​ര്‍​ട്ടി സ​മ്മേ​ള​ന​വും നേ​താ​വു​മാ​യ​തി​നാ​ല്‍ പ​ല​രും പ​ണം അ​യ​ക്കു​മെ​ന്ന ചി​ന്ത​യി​ലാ​ണ് വ്യാ​ജ അ​ക്കൗ​ണ്ട് ചി​ല​ര്‍ തു​ട​ങ്ങി​യ​ത്. ഹാ​രി​സ് ബാ​ബു വാ​ടാ​ന​പ്പ​ള്ളി പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. വ്യാ​ജ ഫേ​സ്ബു​ക്ക് ആ​രം​ഭി​ച്ച​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി കൈ​കൊ​ള്ള​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close