INDIAMoviesNEWSTop News

ബ്രിട്ടീഷുകാരോടുള്ള ഇന്ത്യയുടെ വെറുപ്പാണ് ചിത്രം പറയുന്നത് ; ‘സർദാർ ഉദ്ദം’ എന്തുകൊണ്ട് ഓസ്കാർ എൻട്രിയായില്ല എന്ന് വ്യക്തമാക്കി ജൂറി അംഗങ്ങൾ

ന്യൂ ഡൽഹി : കഴിഞ്ഞ ദിവസം ഇത്തവണത്തെ ഓസ്കാറിനുള്ള ഇന്ത്യൻ എൻട്രിയായി ‘പെബിൾസ്’ എന്ന തമിഴ് ചിത്രം തിരഞ്ഞെടുത്തിരുന്നു. മലയാളം ചിത്രം ‘നായാട്ട്’ ഉൾപ്പടെ 14 ചിത്രങ്ങളുടെ അവസാന പട്ടികയിൽ നിന്നാണ് ഈ ചിത്രം തിരഞ്ഞെടുത്തത്. ഈ 14 ചിത്രങ്ങളുടെ കൂടെ ജനപ്രീതി ഏറെ നേടിയ ‘സർദാർ ഉദ്ദം’ എന്ന ചിത്രവുമുണ്ടായിരുന്നു. എല്ലാ തരത്തിലും മികച്ചു നിന്ന ചിത്രം എന്തുകൊണ്ട് ഓസ്കാർ എൻട്രി ആയില്ല എന്ന് വ്യക്തമാക്കുകയാണ് ജൂറി അംഗം ഇന്ദ്രദീപ് ദാസ് ഗുപ്ത. ബ്രിട്ടീഷുകാരോടുള്ള ഇന്ത്യയുടെ വെറുപ്പാണ് ചിത്രം പറയുന്നതെന്ന് ഗുപ്ത പറഞ്ഞു.

“സിനിമയിൽ ജാലിയൻ വാലാബാഗ് സംഭവത്തെ ആവിഷ്കരിച്ച രീതി നീണ്ടുപോയി. രക്തസാക്ഷികളുടെ യഥാർത്ഥ വേദന ഒരു കാഴ്ചക്കാരന് അനുഭവിക്കാൻ വളരെയധികം സമയമെടുക്കും. ആഗോളവൽക്കരണത്തിന്റെ കാലഘട്ടത്തിൽ, ഈ വിദ്വേഷം മുറുകെ പിടിക്കുന്നത് ന്യായമല്ല” അദ്ദേഹം പറഞ്ഞു.

അതേസമയം ക്യാമറ, എഡിറ്റിംഗ്, സൗണ്ട് ഡിസൈൻ, ആ കാലഘട്ടത്തിന്റെ ചിത്രീകരണം എന്നിവയുൾപ്പെടെയുള്ള സിനിമാറ്റിക് ക്വാളിറ്റിയിൽ സർദാർ ഉദ്ദം മികച്ചതാണ്. എന്നാൽ സിനിമയുടെ ദൈർഘ്യം പ്രശ്നമാണെന്ന് കരുതുന്നതായി മറ്റൊരു അംഗം സുമിത് ബസു പറഞ്ഞു. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പ്രതികാരമായി മൈക്കിൾ ഒ ഡ്വയറെ കൊലപ്പെടുത്തിയതിലൂടെ പ്രശസ്തനായ സ്വാതന്ത്ര്യ സമരസേനാനി സർദാർ ഉദ്ദം സിങ്ങിന്റെ ജീവിതവും പോരാട്ടവുമാണ് ഷൂജിത് സിർകാർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close