Movies

ഗൾഫ് കുടിയേറ്റത്തിന് ശേഷമുള്ള പ്രവാസികളുടെ ജീവിതം വളച്ചു കെട്ടില്ലാതെ പറയുന്ന ചിത്രം; ഗൾഫ്-ഇന്ത്യൻ കുടിയേറ്റ ജീവിതത്തിലേക്കുള്ള ജീവസ്പർശിയായ ഒരു അനുഭവയാത്ര; ‘ഉരു’ എന്ന സിനിമ ചർച്ച ചെയ്യുന്നത് ഇന്ത്യൻ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുമ്പോഴുള്ള തിരിച്ചടികളും പ്രതിസന്ധികളും

പ്രശസ്ത എഴുത്തുകാരനും മാധ്യ പ്രവർത്തകനുമായ ഇ എം അഷ്‌റഫിന്റെ രചനയിൽ ഇന്ത്യൻ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് മടങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും തിരിച്ചടികളും പ്രമേയമാക്കി വളരെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ചിത്രമാണ് ഉരു. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ തേടി കുടിയേറിയ ഇന്ത്യൻ പ്രവാസികൾ സ്വന്തം നാട്ടിലേക്ക് തിരികെ എത്തുബോഴുള്ള തിരിച്ചടികളും പ്രതിസന്ധികളുമാണ് ഉരു എന്ന സിനിമ. നീണ്ട വർഷങ്ങൾ ഗൾഫ് രാജയങ്ങളിൽ തൊഴിൽ ചെയ്തു സ്വന്തം മണ്ണിൽ പ്രതീക്ഷയോടെ മടങ്ങുന്ന പ്രവാസികൾ സ്വന്തം വീടിന്റെ ബാങ്ക് ജപ്തി അടക്കമുള്ള തകർച്ചകൾക്കിരയാകുന്നു. ഗൾഫ് കുടിയേറ്റത്തിനു ശേഷമുള്ള പ്രവാസികളുടെ ഗതകാല യാഥാർഥ്യങ്ങൾ വളച്ചു കേടില്ലാതെ പറയുന്ന ഉരു ഗൾഫ് ഇന്ത്യൻ കുടിയേറ്റ ജീവിതത്തിലേക്കുള്ള ജീവൽസ്പർശിയായ ഒരു അനുഭവ യാത്രയാണ്.

ആല്‍ബര്‍ട്ട അലക്‌സ്, മഞ്ജു പത്രോസ്, അനില്‍ ബേബി, അജയ് കല്ലായി, അര്‍ജുന്‍, രാജേന്ദ്രന്‍ തായാട്ട്, ഉബൈദ് മൊഹ്സിന്, ഗീതിക ഗിരീഷ്, ശ്രിവാനി സന്തോഷ്, ബൈജു ഭാസ്മര്‍, സാഹിര്‍ പി കെ, മന്‍സൂര്‍ പള്ളൂര്‍ എന്നിവരാണ് മററു നടീനടന്മാര്‍. പ്രഭാവര്‍മ ഗാന രചനയും കമല്‍ പ്രശാന്ത് സംഗീത സംവിധാനവും ദീപു കൈതപ്രം പശ്ചാത്തല സംഗീതവും ഒരുക്കി. ശ്രീകുമാര്‍ പെരുമ്പടവം- ഛായാഗ്രഹണം, ഹരി നായര്‍-എഡിറ്റിംഗ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close