AUTOMOTIVEINDIANEWSTrending

രാജ്യത്ത് ആദ്യത്തെ ഇലക്ട്രിക്ക് ഹൈവേ; സൂചനകളുമായി കേന്ദ്ര ഗതാഗത മന്ത്രി

നിരത്തിലോടുന്ന വാഹങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടി വരുന്ന ഒന്ന് കൂടിയുണ്ട്. അന്തരീക്ഷ മലിനീകരണം. എന്നാൽ അതിലും കൂടുന്ന ഒന്നുണ്ട്, ഇന്ധനവില. എന്നാൽ ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാൻ ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ. പെട്രോൾ, ഡീസൽ വില വർദ്ധനയോടെ മിക്കവരും ഇലക്ട്രിക് വാഹനങ്ങളോട് താൽപര്യം കാണിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇലക്ട്രിക് ഹൈവേ എന്ന ആശയവും സമീപ വർഷങ്ങളിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. അത്തരമൊരു സാഹചര്യത്തിൽ, രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക് (വൈദ്യുത) ദേശീയപാത നിർമിക്കുന്നതിനെ കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചന നൽകുന്നു. ഡൽഹിക്കും ജയ്പൂരിനുമിടയിലാവും ഈ ഹൈവേ എന്നും അദ്ദേഹം പറയുന്നു.

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കാൻ തന്റെ മന്ത്രാലയം ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തുകയാണെന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം പറഞ്ഞത്. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു. ഡൽഹി-മുംബൈ നഗരങ്ങൾക്കിടയിലും ഇലക്ട്രിക് ഹൈവേ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗതാഗത മന്ത്രിയെന്ന നിലയിൽ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

ഈ ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും. രണ്ട് വർഷം മുമ്പ്, ഈ ഇലക്ട്രിക് ഹൈവേ സാങ്കേതികവിദ്യ ആദ്യമായി നിർമ്മിച്ചത് ജർമ്മനിയിലാണ്. ഹൈവേയിൽ പോകുന്ന വാഹനങ്ങൾ തൽക്ഷണം തന്നെ റീചാർജ് ചെയ്യപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ സഹായിക്കും. വൈദ്യുതീകരിച്ച റോഡിൽ ഇലക്ട്രിക് വാഹനങ്ങളായും മറ്റ് സമയങ്ങളിൽ സാധാരണ ഹൈബ്രിഡ് വാഹനങ്ങളായും ട്രക്കുകൾ അനുവദിക്കുന്ന ഒരു ഇലക്ട്രിക് ഹൈവേ സാങ്കേതികവിദ്യ സ്വീഡൻ നിർമ്മിച്ചിട്ടുണ്ട്. സ്വീഡനിൽ നിന്നുള്ള കമ്പനിയുമായി ഇതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.

ഇന്ത്യയിലും നിരവധി ഇലക്ട്രിക്ക് വാഹനങ്ങളാണ് നിലവിലുള്ളത്. ഇലക്ട്രിക് കാറുകൾ നിരത്തിലിറക്കുന്ന ടാറ്റ മോട്ടോഴ്സിന്റെ സഹ സ്ഥാപനമായ ടാറ്റാ സ്റ്റീൽ ഇലക്ട്രിക്ക് ട്രക്ക് ഇറക്കിയിരുന്നു. റോഡിലെ വാഹനങ്ങൾ മാത്രമല്ല, റെയിൽവേ, വിമാനം, ബഹിരാകാശ പേടകം എന്നിവപോലും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. ഇത് ആഗോള താപനത്തിലും പരിസ്ഥിതിയിലും പരമ്പരാഗത ഗതാഗത സംവിധാനം ഉണ്ടാകുന്ന ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close