KERALANEWS

ഗൂഗിൾ പേ ഉള്ള മാന്യൻ കാശ് നൽകാതെ മുങ്ങി ; പരാതിയുമായി വ്യാപാരികൾ

കണ്ണൂർ : ഇറച്ചി-മത്സ്യ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം പണം നൽകാതെ മുങ്ങിയയാൾക്കെതിരെ പരാതിയുമായി വ്യാപാരികൾ. കണ്ണൂർ മമ്പറം ടൗണിലെ മാർക്കറ്റിലാണ് സംഭവം. സാധനങ്ങൾ വാങ്ങിയ ശേഷം ഗൂഗിൾ പേ ഉണ്ടോയെന്ന് ചോദിച്ച ഇയാൾ ഇല്ല എന്ന് കേൾക്കുമ്പോൾ പണം എടുത്ത് വരാമെന്ന് പറഞ്ഞു കാറിൽ മുങ്ങുകയായിരുന്നു. വെള്ള വസ്ത്രം ധരിച്ചെത്തിയ ആൾ മാന്യമായാണ് പെരുമാറിയതെന്നും വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ടൗണിൽ നിന്ന് ഒരു കിലോ നാടൻ കോഴിയിറച്ചി, ഒരു കിലോ ആട്ടിറച്ചി, രണ്ട് കിലോ അയക്കൂറ എന്നിവ ഇയാൾ വാങ്ങിയത്. ആദ്യം മത്സ്യവ്യാപാരിയിൽ നിന്ന് രണ്ടു കിലോ അയക്കൂറ വാങ്ങിയ ഇയാൾ ഗൂഗിൾ പേ ഇല്ലെന്ന് അറിഞ്ഞപ്പോൾ കാശുമായി വരാമെന്ന് പറഞ്ഞു സാധനമായി പോയി. ഒരു കവറിൽ ഐസും ഇയാൾ വാങ്ങിയിരുന്നു. ഇത്തരത്തിൽ സമീപത്തെ ഇറച്ചിക്കടയിൽ നിന്ന് ഇയാൾ മട്ടനും ചിക്കനും വാങ്ങി.

പറ്റിച്ചയാളെ കണ്ടാൽ തിരിച്ചറിയുമെന്ന് വ്യാപാരികൾ പറയുന്നു. മാർക്കറ്റിലെ സി സി ടി വിയിൽ ഇയാൾ സാധനങ്ങൾ വാങ്ങുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close