INDIANEWS

കാമുകനും സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തു ; അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണി ; പരാതിയെത്തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു

മുംബൈ : കാമുകനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം. ബാർ ജീവനക്കാരിയായ ഇരുപത്തിയാറുകാരിയെ കാറിൽ കൊണ്ടുപോയാണ് ബലാത്സംഗത്തിന് ഇരയാക്കിയത്. അശ്ലീല ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. വിവാഹ വാഗ്ദാനം നൽകിയ കാമുകൻ 7.5 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തു. സഭാവത്തിൽ നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

ലേഡീസ് ഓര്‍ക്കസ്ട്ര ബാറിലെ ജീവനക്കാരിയാണ് യുവതി. 2019ല്‍ പരിചയപ്പെട്ട ഗോവിന്ദ് രാജ്ബാറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു എന്നതാണ് കേസ്. വിവാഹ വാഗ്ദാനം നൽകിയാണ് താനുമായി അടുത്തത്. തുടര്‍ന്ന് 2019 ഫെബ്രുവരിക്കും 2021 ഓഗസ്റ്റിനും ഇടയില്‍ നിരവധി തവണ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുറി വാങ്ങാന്‍ എന്ന പേരില്‍ യുവതിയുടെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഗോവിന്ദ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. പാലത്തിന് സമീപം കാറില്‍ വച്ച് യുവതിയെ ഗോവിന്ദും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും യുവതി പരാതിയില്‍ പറയുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയുടെ സഹോദരിയെയും ഗോവിന്ദ് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close