INDIANEWS

പെൺകുട്ടികൾക്ക് നൽകുന്നത് സ്മാർട്ട് ഫോണും, സ്കൂട്ടറും; 20 ലക്ഷം സർക്കാർ തൊഴിൽ; ഉത്തർപ്രദേശിൽ വാഗ്‌ദാനങ്ങൾ നൽകി പ്രിയങ്ക ഗാന്ധി

ലക്‌നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ്സ് അധികാരത്തിലെത്തിയാൽ 20 ലക്ഷം സർക്കാർ തൊഴിൽ ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. അടുത്ത വർഷം ആദ്യം ഉത്തർപ്രദേശിൽ നിയമസഭാ തിരെഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് പ്രിയങ്ക ഗാന്ധിയുടെ വാഗ്‌ദാനങ്ങൾ. പന്ത്രണ്ടാം ക്ലാസ് വിജയിച്ച പെൺകുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുമെന്നും, ബിരുദം നേടിയ പെൺകുട്ടികൾക്ക് സ്കൂട്ടർ നൽകുമെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശ് ബാരാബങ്കിയിൽ നടന്ന കോൺഗ്രസ് റാലിയിലാണ് പ്രിയങ്ക ഇക്കാര്യം പ്രഖ്യാപിച്ചത്.

കൂടാതെ, കോവിഡ് കാലത്തെ വൈദ്യുതി ബിൽ എഴുതി തള്ളുമെന്നും, വൈദ്യുതി ബിൽ പകുതിയാക്കുമെന്നും കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്ക് 25000 രൂപ ധനസഹായം നൽകുമെന്നും റാലിയിൽ ജനങ്ങളെ മുൻനിർത്തി പ്രിയങ്ക വാഗ്ദാനം ചെയ്തു.

ഉത്തർപ്രദേശിൽ കോൺഗ്രസ്സ് താഴെ തട്ടിൽ വരെ വരെ തകർന്നു കിടക്കുകയാണ്. സംഘടനാ സംവിധാനം പാടെ തകർന്ന കോൺഗ്രസ്സിനെ ഉയർത്തെഴുനേൽപ്പിക്കുകയും ഉത്തർപ്രദേശിൽ അധികാരത്തിലെത്തിക്കുകയുമാണ് പ്രിയങ്ക ഗാന്ധിയുടെ ലക്ഷയം. അതിനാൽ തന്നെ കഠിനമായി പ്രവർത്തിക്കുകയാണ് പ്രിയങ്ക. ലംഖിപൂരിലടക്കം നടന്ന പല പ്രശ്നങ്ങളിലും പ്രിയങ്ക ശക്തമായ നിലപാടുകളും സാനിധ്യവും അറിയിച്ചിരുന്നു. യുപി സർക്കാരിനെയും യോഗി ആദിത്യനാഥിനെയും കടുത്ത ഭാഷയിൽ വിമർശിക്കാനും പ്രിയങ്ക മുന്നിൽ തന്നെയുണ്ട്.

നിലവിൽ യു.പി നിയമസഭയിൽ കോൺഗ്രസിനുള്ളത് കേവലം ഏഴ് സീറ്റ് മാത്രമാണ്. ലോകസഭയിൽ ഒരു എംപിയും. പ്രിയങ്കയുടെ പ്രവർത്തനവും വാഗ്‌ദാനങ്ങളും ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടായി മാറുമോ എന്നാണ് ഇനി അറിയേണ്ടത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close