KERALANEWS

മഴക്കെടുതി; കോട്ടയത്തെ ദുരന്ത നിവാരണന പ്രവർത്തനത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപ അനുവദിച്ച് സർക്കാർ

കോട്ടയത്തെ മഴക്കെടുതി മൂലം ദുരിതത്തിലായവർക്ക് അടിയന്തര ഫണ്ട് അനുവദിച്ച് സർക്കാർ. ദുരന്ത നിവാരണത്തിന് എട്ട് കോടി അറുപത് ലക്ഷം രൂപയാണ് കോട്ടയം ജില്ലാ കളക്ടർക്ക് അനുവദിച്ചത്. തുക അനുവദിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവ് പുറത്തിറക്കി. വീടുകളുടെ അറ്റുകുറ്റ പണിക്കായി ആറ് കോടി രൂപയാണ് നൽകിയിരിക്കുന്നത്. ഭക്ഷണം, വസ്ത്രം എന്നീ ആവശ്യങ്ങൾക്കായി ഒരു കോടി രൂപയും, മരിച്ചവരുടെ ബന്ധുക്കൾക്കായി 60 ലക്ഷം രൂപ, ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി 50 ലക്ഷം രൂപ, മറ്റ് ആവശ്യങ്ങൾക്കായി 50 ലക്ഷം രൂപ എന്നിങ്ങനെയാണ് ധനസഹായം. മരിച്ചവർക്ക് നാലു ലക്ഷം രൂപ ധനസഹായവും, പരുക്കേറ്റവർക്ക് ചികിത്സ സഹായവും നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

കോട്ടയം കൂട്ടിക്കലിൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 10 ആയി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് 7 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തത്. ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് പേരുടെ മൃതദേഹങ്ങളും ലഭിച്ചു. ഇതോടെ കോട്ടയം ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 13 ആയി. കോട്ടയം ജില്ലയിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെത്തിയെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. തിരച്ചിൽ നിർത്തിയിട്ടില്ല. നാശനഷ്ടം അടിയന്തരമായി കണക്കാക്കാൻ നടപടി സ്വീകരിച്ചു. ഈ റിപ്പോർട്ട് റിപ്പോർട് മന്ത്രിസഭ പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close