KERALANEWSTrending

കൊടുവാളും വടിവാളും കോടാലിയുമായി സംഘം ചേർന്നെത്തും; അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചെത്തുന്ന കുറുവാ സംഘങ്ങൾ കൊല്ലാൻ പോലും മടിക്കില്ല; കോട്ടയം ജില്ലയിൽ ഭീതി പടർത്തി തസ്കര സംഘത്തിന്റെ സാന്നിധ്യം; മുന്നറിയിപ്പുമായി പൊലീസ്

കോട്ടയം: അതിരമ്പുഴ പഞ്ചായത്തില്‍ തൃക്കേൽ, മനയ്കപ്പാടം ഭാഗങ്ങളിൽ ഇന്ന് വെളുപ്പിനെ കുറുവ സംഘങ്ങൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുട്ടു ഗ്രാമത്തിൽ നിന്നും വരുന്ന തസ്‌കരൻമാരുടെ മോക്ഷണ ശ്രമം. കൊടിയ കുറ്റവാളികളും , ക്രൂരൻമാരുമായ ഇവർ തങ്ങളുടെ ലക്ഷ്യം നിറവേറ്റുവാൻ കൊലപാതകങ്ങൾ പോലും നടത്താൻ മടിയില്ലാത്തവർ ആണ്. അടിവസ്ത്രം മാത്രം ധരിച്ച് കൈയില്‍ വടിവാളും കോടാലിയുമായി നീങ്ങുന്ന മോഷണ സംഘത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് ഇവർ കുറുവ സംഘങ്ങളാണെന്നുള്ള കാര്യത്തിൽ പോലീസ് തീർച്ച വരുത്തിയത്.

ആയുധങ്ങളുമായെത്തിയ മൂന്നംഗ സംഘത്തിന്റെ ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരിക്കുമന്നത്. റെയില്‍വേ ട്രാക്കിന് അടുത്തുള്ള പ്രദേശങ്ങളാണിത്. ഇവിടെയുള്ള നാലോളം വീടുകളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്. സംഘം ഉപേക്ഷിച്ചതെന്ന് കരുതുന്ന ആയുധങ്ങളും വസ്ത്രങ്ങളും പരിസര പ്രദേശങ്ങലിൽ നിന്നും കണ്ടെടുത്തിട്ടുണ്ടേ്. ദൃശ്യങ്ങളിൽ കണ്ടത് കുറുവ സംഘമാണോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും സാധ്യത തള്ളികളയാനാകില്ലെന്നും, എന്നാല്‍ സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പൊലീസ് അറിയിച്ചു.

സംഭവുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് യോഗം ചേരുകയും രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി. വാര്‍ഡുകള്‍ അടിസ്ഥാനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റും നടത്തി. അതിനുപുറമേ നിർദേശങ്ങൾ അടങ്ങിയ ഒരു കുറിപ്പ് പഞ്ചായത്ത് മെമ്പർമാർ മുഖേന വാട്സ്ആപ്പ് സന്ദേശമായി ജനങ്ങളിലേക്ക് എത്തിക്കുന്നുമുണ്ട്. കൂടെ ചെറു സംഘങ്ങള്‍ രൂപീകരിച്ച് സുരക്ഷ ശക്തമാക്കാനുള്ള നീക്കത്തിലാണ് നാട്ടുകാര്‍. റെയില്‍വേ ട്രാക്കിന്റെ സമീപ പ്രദേശങ്ങളില്‍ പോലീസ് പെട്രോളിങ്ങും സജീവമാക്കി.

അഞ്ചാം വാര്‍ഡ് മനയ്ക്കപ്പാടം നീര്‍മലക്കുന്നേല്‍ മുജീബ്, കളപ്പുരത്തട്ടേല്‍ ജോര്‍ജ്, ആറാം വാര്‍ഡ് തൃക്കേല്‍ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യാസിര്‍, പൈമറ്റത്തില്‍ ഇഖ്ബാല്‍, ശ്രീപുരത്ത് ഇല്ലത്ത് ജയകുമാര്‍, ഏഴാം വാര്‍ഡിലെ യാസ്മിന്‍ എന്നിവരുടെ വീടുകളിലാണ് പുലര്‍ച്ചെ ഒന്നിനും 3.30നും മോഷണ ശ്രമം നടന്നത്. യാസിറിന്റെ ഭാര്യയുടെ ലോഹപാദസരം സ്വര്‍ണമാണെന്ന് കരുതി സംഘം അപഹരിച്ചു. യാസ്മിന്റെ വീട്ടില്‍ മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണര്‍ന്നു. ഇതോടെ സംഘം സ്ഥലം വിട്ടു. വാർഡ് അംഗത്തെ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി പരിശോധന നടത്തി.

ഈ പ്രശ്നത്തിനു പരിഹാരം കാണാൻ സാധിക്കും എന്ന കാര്യത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ ഹൌസ് ഓഫീസറും മറ്റ് അധികാരികളും ചേർന്ന് ഒരുക്കിയ ചില നിർദേശങ്ങൾ

നിർദേശങ്ങൾ:


1) ആളുകളെ ഈ കാര്യത്തിൽ പാലിക്കേണ്ട മുൻകരുതലുകൾ അറിയിക്കുവാൻ വാർഡുകളിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുക.


2)അടഞ്ഞു കിടക്കുന്ന വാതിലിനു പിറകിൽ ആയി ഒന്നിലധികം അലുമിനിയം പാത്രങ്ങൾ അടുക്കി വയ്ക്കുക. (വാതിലുകൾ കുത്തി തുറന്നാൽ ഈ പാത്രം മറിഞ്ഞു വീണു ഉണ്ടാകുന്ന ശബ്ദം കേട്ടു ഉണരാൻ സാധിക്കും ).


3) വാർഡുകളിൽ ചെറുപ്പകാരുടെ നേതൃത്വത്തിൽ ചെറിയ സംഘങ്ങൾ ആയി തിരിഞ്ഞു സ്‌ക്വാഡ് പ്രവർത്തനം നടത്തുക.


4)അനാവശ്യമായി വീടുകളിൽ എത്തിചേരുന്ന ഭിഷകാർ, ചൂല് വില്പനകാർ, കത്തി കാച്ചികൊടുക്കുന്നവർ, തുടങ്ങിയ വിവിധ രൂപത്തിൽ വരുന്ന ആളുകളെ കർശനമായി അകറ്റി നിർത്തുക.

5)അസമയത് എന്തെങ്കിലും സ്വരം കേട്ടാൽ ഉടൻ ലൈറ്റ് ഇടുക. തിടുക്കത്തിൽ വാതിൽ തുറന്നു വെളിയിൽ ഇറങ്ങാതിരിക്കുക.6)അയല്പക്കത്തെ ആളുകളുടെ ഫോൺ നമ്പറും അടുത്തുള്ള പോലീസ് സ്റ്റേഷൻ നമ്പറും കൃത്യമായി ഫോണിൽ സേവ് ചെയുക.

ഭയമല്ല ജാഗ്രതയാണ് ഈ വിഷയത്തിൽ നമുക്ക് വേണ്ടത്.

ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ: 9497931936
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ: 0481-2597210.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അംഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close