KERALANEWSSPORTSTrending

പ്രായത്തിൽ ഹാഫ് സെ​ഞ്ച്വ​റി അടിച്ചവരുടെ ഫു​ട്ബാ​ൾ ടീം ഒരുങ്ങുന്നു; ഇനി പ്രായമായവർക്കും കളിക്കളത്തിൽ നിറഞ്ഞാടാം

വേ​ങ്ങ​ര: 50 വ​യ​സ്സ്​ പി​ന്നി​ട്ട കാൽപന്ത് കളിക്കാരുടെ ടീം ഒരുങ്ങുന്നു. എ.​ആ​ർ ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ കു​ന്നും​പു​റ​ത്താ​ണ് പ്രാ​യ​ത്തി​ൽ ഹാഫ് സെ​ഞ്ച്വ​റി അടിച്ച വ്യാ​പാ​രി​ക​ളു​ടെ കിടിലം ടീം ​ഒ​രു​ങ്ങു​ന്ന​ത്. എ​ല്ലാ ഞാ​യ​റാ​ഴ്ച​യും രാ​വി​ലെ വ്യ​ത്യ​സ്ത ട​ർ​ഫ് കോ​ർ​ട്ടു​ക​ളി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന വ്യാ​പാ​രി​ക​ൾ​ക്ക് പ​രി​ശീ​ല​ന​വും പി​ന്തു​ണ​യു​മാ​യി വ്യാ​പാ​രി യൂ​ത്ത് വി​ങ്​ പ്ര​വ​ർ​ത്ത​ക​രാ​ണ് കൂ​ടെ​യു​ള്ള​ത്.

അ​മ്പ​തി​നും എ​ഴു​പ​തി​നു​മി​ട​യി​ൽ പ്രാ​യ​മു​ള്ള ഇ​രു​പ​തോ​ളം പേ​രാ​ണ് ഓ​രോ ഞാ​യ​റാ​ഴ്ച​യും ഫു​ട്ബാ​ൾ കോ​ർ​ട്ടി​ൽ ഒ​ത്തു​ചേ​രു​ന്ന​ത്. എല്ലാവർക്കും കോർട്ടിലിറങ്ങവ്പോൾ സ്കൂ​ൾ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞ​തോ​ടെ ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​ന്ന ക​ളി​ക്കാ​ലം വീ​ണ്ടെ​ടു​ക്കാനുള്ള ആവേശമാണ്. കു​ട്ടി​ക്കാ​ല​ത്തു​പോ​ലും ല​ഭി​ക്കാ​ത്ത മാ​ന​സി​കോ​ല്ലാ​സ​മാ​ണ് ക​ളി​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്നും അ​ല​സ​മാ​യ ഞാ​യ​റാ​ഴ്ച​ക​ൾ​ക്ക് പ​ക​രം ഊ​ർ​ജ​സ്വ​ല​മാ​യ വാ​രാ​ന്ത്യ​മാ​ണ് ഇ​പ്പോ​ൾ ക​ളി​യി​ലൂ​ടെ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും കൂ​ട്ട​ത്തി​ൽ മു​തി​ർ​ന്ന എ.​പി. ബാ​വ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

50 പി​ന്നി​ട്ട്​ ജീ​വി​ത​ത്തി​െൻറ സാ​യാ​ഹ്നം ക​ച്ച​വ​ട​ത്തി​ന​പ്പു​റം കാ​ൽ​പ്പ​ന്തു ക​ളി​യി​ലും ക​ഴി​വ് തെ​ളി​യി​ച്ച വ്യാ​പാ​രി​ക​ളെ അ​ഭി​ന​ന്ദി​ക്കാ​ൻ എ.​ആ​ർ. ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ൻ​റ്​ കെ. ​ലി​യാ​ഖ​ത്ത​ലി കോ​ർ​ട്ടി​ലെ​ത്തി. റ​ഷീ​ദ്, അ​ഷ്‌​ക​ർ ത​റ​യി​ൽ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു. കെ.കെ.മൊയ്തീൻകുട്ടി, മ​ജീ​ദ് കു​ന്നു​മ്മ​ൽ, ഹു​സൈ​ൻ ഹാ​ജി, എ​സ്.​കെ. സൈ​ത​ല​വി ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close