KERALAMoviesNEWS

മരക്കാർ ചരിത്രം വളച്ചൊടിക്കുന്നു എന്ന പരാതി ; നാലാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

എറണാകുളം : മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ – പ്രിയദർശൻ ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നുന്നതിനാൽ പ്രദർശനാനുമതി തടയണം എന്നാവശ്യപ്പെട്ട് കൊടുത്ത പരാതിയിൽ നാലാഴ്ചക്കകം തീരുമാനം എടുക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പരാതി നൽകിയിട്ട് ഇതുവരെ നടപടി ആയില്ലെന്ന് ചൂണ്ടിക്കാട്ടി മരക്കാർ കുടുംബാംഗമായ മുഫീദ അറാഫാത്ത് മരക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

2020 ഫെബ്രുവരിയിലാണ് സെൻസർ ബോർഡിനും കേന്ദ്ര സർക്കാരിനും മുഫീദ പരാതി നൽകിയത്. റൂൾ 32 പ്രകാരം നടപടിയെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് പറഞ്ഞ സെൻസർ ബോർഡ് ഹർജിക്കാരിയുടെ പരാതി കേന്ദ്രത്തിന് കൈമാറി എന്നും കോടതിയിൽ പറഞ്ഞു.

മരക്കാരുടെ ചരിത്രം വളച്ചൊടിച്ച് പണ്ഡിതന്മാർക്കും ഗവേഷകർക്കും തെറ്റായ സന്ദേശം നൽകുന്നു എന്നാരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ നേരത്തെ ഒരു അഭിമുഖത്തിൽ മരക്കാർ എന്ന സിനിമ പൂർണമായും ചരിത്രം അല്ല, തന്റെ ഭാവനയും ഉൾപ്പെട്ടതാണെന്ന് സംവിധായകൻ പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. മലയാളത്തിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായാണ് മരക്കാർ ഒരുങ്ങിയത്. ഇത്തവണത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ചിത്രം സ്വന്തമാക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close