NEWSWORLD

2011ന് ശേഷം നോർവേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകപക്ഷീയ ആക്രമണം; അമ്പെയ്ത് കൊന്നത് അഞ്ചുപേരെ ; കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥൻ; അക്രമിയെ പോലീസ് കീഴടക്കി

ഓസ്ലോ: നോർവേയിൽ അമ്പെയ്ത് ആക്രമണം. ആക്രമണത്തിൽ അഞ്ചുപേരുടെ മരിച്ചു, രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാൾ പോലീസ് ഉദ്യോഗസ്ഥനാണ്. അക്രമം നടത്തിയ വ്യക്തിയെ പോലീസ് പിടികൂടിട്ടുണ്ട്.

നോർവേയിലെ കോംഗ്‌ബെർഗ് പട്ടണത്തിലാണ് സംഭവം നടന്നിരിക്കുന്നത്. 28,000 പേർ മാത്രം താമസിക്കുന്ന തെക്കുകിഴക്കൻ നോർവേയിലെ ചെറു പട്ടണമാണ് കോംഗ്‌ബെർഗ്. പതിവിലും വെത്യസ്തമായ രീതിയിലാണ് കൊല നടത്തിയിരിക്കുന്നത്. അമ്പ് തറച്ച രണ്ടു പേരുടെ നില ഗുരുതരമാണ്. അക്രമി മറ്റേതെങ്കിലും ആയുധങ്ങളും ഉപയോഗിച്ചിരുന്നോ എന്നുള്ളതിൽ നോർവേ പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

നോർവേയുടെ ചരിത്രത്തിൽ 2011ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഏകപക്ഷീയമായ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു. 2011ൽ ആൻഡ്രേസ് ബെഹ്‌റിംഗ് എന്നയാൾ 77 പേരെ കൊന്നൊടുക്കിയ സംഭവമാണ് ഇതുവരെ നടന്ന ഏറ്റവും വലിയ കൂട്ടക്കൊല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close