KERALANEWSTop News

തിയേറ്റർ ഉടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി ; തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തിയേറ്ററുകൾ പ്രവർത്തിക്കും ; സെക്കന്റ് ഷോയ്ക്കും അനുമതി

തിരുവനന്തപുരം : തിങ്കളാഴ്ച മുതൽ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നതിന് മുന്നോടിയായി സിനിമാ മന്ത്രി സജി ചെറിയാനുമായി തിയേറ്റർ ഉടമകൾ ചർച്ച നടത്തി. തിയേറ്റർ ഉടമകൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി ചർച്ചക്ക് ശേഷം സംഘടനകൾ വ്യക്തമാക്കി. സെക്കന്റ് ഷോയ്ക്കും അനുമതി ലഭിച്ചെന്ന് സംഘടന ഭാരവാഹികള്‍ അറിയിച്ചു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

ആറുമാസത്തിന് ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നത്. 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ജീവനക്കാരും പ്രേക്ഷകരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്നും നിബന്ധനയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close