KERALANEWS

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ അറസ്റ്റിൽ

കോഴിക്കോട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖിലാണ് സംഭവം. ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ ബാദുഷ കല്ലിതൊടിയാണ് അറസ്റ്റിലായത്.

കോഴിക്കോട് ഫറൂഖിൽ ബാലസംഘം പ്രവർത്തകയായ പെൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിച്ചത്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇതോടെ പെൺകുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close