INDIANEWS

കെട്ടിടത്തിന്റെ മുകളിൽ നിന്ന് കുരങ്ങൻ ഇഷ്ടിക വലിച്ചെറിഞ്ഞു; തലക്ക് ഏറുകൊണ്ട യുവാവിന് ദാരുണാന്ത്യം

ന്യൂഡൽഹി: കുരങ്ങൻ വലിച്ചെറിഞ്ഞ ഇഷ്ടിക കൊണ്ട് യുവാവ് മരിച്ചു. സെൻട്രൽ ഡൽഹിയിൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് കുരങ്ങൻ ഇഷ്ടിക വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച്ച നബി കരിം മേഖലയിലാണ് സംഭവം നടന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുർബാൻ(30) സംഭവ സ്ഥലത്ത് തന്നെ കുഴഞ്ഞു വീണു.

പ്രദേശവാസികൾ ചേർന്ന് ഉടൻ തന്നെ ആർഎംഎൽ ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവ് മരിക്കുകയായിരുന്നു. സമീപത്തെ കെട്ടിടത്തിന് മുകളിലെ ടാങ്ക് തുറക്കാതിരിക്കാൻ ടാങ്കിനു മുകളിൽ വെച്ചിരുന്ന രണ്ട് ഇഷ്ടികകളാണ് കുരങ്ങൻ എടുത്ത് വലിച്ചെറിഞ്ഞത്. ഒരു ഇഷ്ടിക അടുത്തുള്ള കെട്ടിടത്തിൽ പതിച്ചപ്പോൾ മറ്റൊരു ഇഷ്ടിക കെട്ടിടത്തിന് താഴെ നിന്നിരുന്ന മുഹമ്മദ് കുർബാന്റെ തലയിൽ പതിക്കുകയായിരുന്നു.തുടർന്നാണ് മരണം സംഭവിച്ചത്.

മുഹമ്മദ് കുർബാൻ നബി കരിം പ്രദേശത്തെ ഒരു കടയിൽ ബാഗുകൾ വിൽക്കുന്നയാളെന്നും ഇയാൾക്ക് ഭാര്യയും അഞ്ച് വയസ്സുള്ള കുട്ടിയുമെണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close