KERALANEWS

ലൈംഗിക ആരോപണം പിൻവലിക്കണം എന്നുള്ള അന്ത്യ ശാസനവുമായി മുസ്ലിം ലീഗ്

കോഴിക്കോട്: എം. എസ്. എഫ് വനിതാവിഭാഗമായ ഹരിതയോടു ലൈംഗിക അധിക്ഷേപം നടത്തിയെന്ന രീതിയിലുള്ള പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടു മുസ്ലിം ലീഗ് നേതൃത്വങ്ങൾ. വനിതാ കമ്മീഷനിൽ സമർപ്പിച്ച പരാതി രാവിലെ പത്തു മണിക്കുള്ളിൽ അടിയന്തരമായി ലീഗ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു. ലൈംഗിക അധിക്ഷേപം നേരിടേണ്ടി വന്ന സാഹചര്യത്തിന് വിശദമായ ചർച്ചകൾ നടത്താമെന്നുള്ള ഉറപ്പിലാണ് ഹരിതയോടു പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ പരാതി പിൻവലിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വനിതാ നേതൃത്വങ്ങളെ അറിയിച്ചു . മുസ്ലിം സ്റ്റുഡന്റസ് ഫെഡറേഷനിലെ പത്തു വനിതാ നേതാക്കളാണ് സംഘടനയിൽ നേരിടേണ്ടി വന്ന ഈ അപമാനത്തെയും വിവേചനത്തെയും കുറിച്ച് വനിതാ കമ്മീഷനിൽ പരാതി കൊടുത്തിട്ടുള്ളത് .കോഴിക്കോട് സിറ്റി കമ്മീഷണർക്കു വനിതാ കമ്മീഷൻ ഈ പരാതി കൈമാറിയിട്ടുണ്ടായിരുന്നു .ഇതനുസരിച്ചു പരാതിക്കാരിയിൽ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു .

എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയുടെ സംസ്ഥാന ജനറൽ സെക്രട്ടറി നജ്മ തബഷിറയുടെ മൊഴി സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പി.സി ഹരിദാസ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ ദിവസം ചർച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങൾ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഹരിത നേതാക്കൾ അതിനു തയ്യാറായിട്ടില്ല .

ലൈംഗിക അധിക്ഷേപം നടത്തിയ എം എസ് എഫ് പ്രസിഡന്റ് പി കെ നവാസിനും കൂട്ടർക്കുമെതിരെ നടപടി സ്വീകരിക്കാതെ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ഹരിത നേതാക്കൾ പറയുകയുണ്ടായി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close