KERALANEWS

ലൈംഗിക വിദ്യാഭ്യാസം സ്കൂളുകളിൽ ആവശ്യം ; വനിതാ കമ്മിഷൻ അധ്യക്ഷ

വൈക്കം : സ്കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി പറഞ്ഞു. പാലാ സെന്റ് തോമസ് കോളേജിൽ സഹപാഠി കുത്തിക്കൊലപ്പെടുത്തിയ നിതിനമോളുടെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു സതീദേവി. ഇക്കാര്യവുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ചകൾ നടത്തുമെന്നും അവർ പറഞ്ഞു.

ലൈംഗിക വിദ്യാഭ്യാസം എന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റി ചുളിയുന്ന അവസ്ഥയാണ് കാലങ്ങളായി ഉണ്ടാകാറുള്ളതെന്ന് അവർ പറഞ്ഞു. അതിനെക്കുറിച്ചു സംസാരിക്കുമ്പോൾ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പിലാക്കിയാൽ അനവധി പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സതീദേവി സൂചിപ്പിച്ചു. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും അവർ പറഞ്ഞു. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രൊജെക്ടുകൾ കൊണ്ടുവരണമെന്നും അവർ അഭിപ്രായപ്പെട്ടു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close