INDIANEWSTop News

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു ; ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ പകുതിയിലധികവും കേരളത്തിൽ

ന്യൂ ഡൽഹി : കോവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുറയുന്നു. ഇന്നലെ 13, 596 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 230 ദിവസത്തിനിടയിൽ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതിൽ 7555 പേർക്കും കോവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്.

നിലവില്‍ 1,89,694 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ഇന്നലെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. 10,773 പേര്‍ പുതുതായി രോഗമുക്തി നേടിയതായി സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close