NEWSTrendingWORLD

ലോകത്ത് ഏറ്റവും പ്രായം കൂടുതലുള്ള ഇരട്ടസഹോദരിമാര്‍; ഗിന്നസിൽ കയറിക്കൂടി ജാപ്പനീസ് മുത്തശ്ശിമാർ

ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായം കൂടുതലുള്ള ഇരട്ടസഹോദരിമാര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡില്‍ എത്തി. 107 വയസും 300 ദിവസവുമാണ് ഈ ജാപ്പനീസ് സഹോദരിമാരുടെ പ്രായം.അന്തരിച്ച ജാപ്പനീസ് ഇരട്ട സഹോദരിമാരായ കിൻ നരിറ്റയുടെയും ജിൻ കാനിയുടെയും റെക്കോർഡാണ് ഈ ജാപ്പനീസ് സഹോദരിമാരായ ഉമേനോ സുമിയാമയും കോമെ കൊഡാമയും മറികടന്നിരിക്കുന്നത്.

1913 നവംബർ 5 -ന് ഷോഡോഷിമ ദ്വീപിൽ ആണ് ഉമെനോയും കോമെയും ജനിച്ചത്. ജപ്പാനിലെ അവധിദിനവും വയോധികരെ ആദരിക്കുന്നതിനുള്ള ദിനവുമായ തിങ്കളാഴ്ചയാണ് ഇവരെ ഏറ്റവും പ്രായമുള്ള ഇരട്ടകളായി സ്ഥിരീകരിച്ചു കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നത്.

കോവിഡിന്റെ നിലവിലെ സാഹചര്യങ്ങൾ മുൻനിർത്തി പ്രത്യേക പരിചരണ കേന്ദ്രങ്ങളിൽ താമസിക്കുന്ന സഹോദരിമാർക്ക് അവരുടെ ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ജീവനക്കാർ അയച്ചു കൊടുക്കുകയാണ് ചെയ്തത്. മുൻ റെക്കോർഡ് ഉടമകളായ കിൻ, ജിൻ എന്നിവർക്ക് യഥാക്രമം 107 ഉം 108 ഉം വയസിലാണ് മരിച്ചത്. കിന്‍ 2000 ജനുവരിയിലും ജിന്‍ പിറ്റേ വര്‍ഷവും മരിച്ചു. ആഗസ്തില്‍ ജനിച്ച ഈ ജാപ്പനീസ് സഹോദരിമാരുടെ അവസാന പതിറ്റാണ്ടുകളില്‍ ഇരുവര്‍ക്കും താരപദവിയായിരുന്നു. നിലവില്‍ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുന്ന സഹോദരിമാര്‍ തമാശയായി കിന്നിന്‍റെയും ജിന്നിന്‍റെയും വയസടുക്കാറായല്ലോ എന്ന പറയാറുണ്ടായിരുന്നു. ഉമെനോയ്ക്ക് നാലും കൗമേയ്ക്ക് മൂന്നും മക്കളാണ്.

വയസ്സായവർക്ക് ഏറ്റവും ബഹുമാനം നൽകുന്ന സമൂഹമാണ് ജപ്പാനിലുള്ളത്. ലോകത്തില്‍ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യം ജപ്പാനിലാണ്. ലോകത്തില്‍ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ളതെന്ന് ഗിന്നസ് റെക്കോര്‍ഡില്‍ ഇടം പിടിച്ച സ്ത്രീയും ജപ്പാനിലാണ് 118 വയസുള്ള കനേ ടനാക എന്നാണ് അവരുടെ പേര്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close