KERALANEWS

രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നു; പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ നിലപാട്: മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടിൽ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തിന് പിന്നാലെ പ്രതികരണവുമായി മേയർ ആര്യ രാജേന്ദ്രൻ. രാഷ്ട്രീയ ലാഭത്തിനു വേണ്ടി പ്രതിപക്ഷം വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നാണ് ആര്യ രാജേന്ദ്രൻ പ്രതികരിച്ചത്. പൊതുജനങ്ങളുടെ തുക സംരക്ഷിക്കുക എന്നത് തന്നെയാണ് തങ്ങളുടെ നിലപാടെന്നും മേയർ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിലെ നികുതി ക്രമക്കേടിൽ പ്രതിഷേധിച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. കൌൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്നുകൊണ്ടാണ് പ്രതിഷേധിക്കുന്നത്. കൗൺസിൽ യോഗത്തിൽ വിജയകരമായി അജണ്ടകൾ പൂർത്തിയാക്കാൻ സാധിച്ചുവെന്നും പ്രതിപക്ഷത്തിൻറെ ആരോപണങ്ങളിൽ കഴമ്പില്ല എന്നും മേയർ പറഞ്ഞു.

നഗരസഭയിൽ ക്രമക്കേട് കാണിച്ച ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുത്തിട്ടുണ്ട്. തുടർ നടപടിയുമായി പോലീസും മുന്നോട്ട് പോകുന്നുണ്ട്. അന്വേഷണം കൃത്യമായി നടക്കുന്നത് കൊണ്ടുമാത്രമാണ് 3 പ്രതികൾ അറസ്റ്റിലായതെന്നും സൂപ്രണ്ടിൻറെ ഭാഗത്ത്‌ നിന്ന് മറ്റു വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമായാൽ അറസ്റ്റ് ഉണ്ടാകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close