INDIANEWS

ചെന്നൈയിൽ അപകടത്തിൽ പെട്ട് മസ്തിഷ്ക മരണം സംഭവിച്ച അഞ്ചു വയസുകാരന്റെ അവയവങ്ങൾ ദാനം ചെയ്തു

ചെന്നൈ: മസ്തിഷ്ക മരണം സംഭവിച്ച അഞ്ചു വയസുകാരന്റെ ഹൃദയം, ശ്വാസകോശം, കരൾ എന്നീ അവയവങ്ങൾ ദാനം ചെയ്തു. ചെന്നൈ എം. ജി. എം. ഹെൽത്ത്കെയർ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്.

ഓഗസ്റ്റ് 19ന് ആക്‌സിഡന്റിനെ തുടർന്നാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. ആദ്യം പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നെങ്കിലും പിന്നീട് എം. ജി. എമ്മിലേക്ക് കൊണ്ടുവന്നു. ഇവിടെ വച്ചാണ് മസ്തിഷ്ക മരണം സംഭവിക്കുന്നത്.

ആശുപത്രിയിൽ ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ തീരുമാനം മാതൃകാപരവും അവയവ ദാനത്തിന്റെ സന്ദേശം വിളിച്ചോതുന്നതുമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close