KERALANEWS

തത്തയെ കൂട്ടിലടച്ച് വളര്‍ത്തി; തൃശൂർ സ്വദേശിക്കെതിരെ കേസ്

തൃശൂർ: തത്തയെ കൂട്ടിലടച്ച് വളർത്തിയ ആൾക്കെതിരെ കേസ്. തൃശൂർ മാള പുത്തൻചിറ സ്വദേശി സർവനെതിരെയാണ് വീട്ടിൽ തത്തയെ കൂട്ടിലടച്ച് വളർത്തിയതിനെതിരെ കേസ് എടുത്തിരിക്കുന്നത്. അയൽവാസി പരാതി നൽകിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ അധികൃതർ ഇന്നലെ സര്‍വന്റെ വീട്ടിലെത്തി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തത്തയെ കസ്റ്റഡിയില്‍ കൊണ്ടുപോയി. കേസെടുത്ത വിവരം കൊന്നക്കുഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ റേഞ്ച് ഓഫിസര്‍ സ്ഥിരീകരിച്ചു.

അലങ്കാര തത്തകളെ മാത്രമേ വളര്‍ത്താന്‍ അനുമതിയുള്ളൂ. തത്തയോ മറ്റ് വന്യജീവികളെയോ പിടികൂടിയോ എവിടെ നിന്നെങ്കിലും വാങ്ങിയോ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്‌ കൂടാതെ വന്യജീവി സംരക്ഷണ പ്രകാരം മൂന്ന് വര്‍ഷം തടവ് ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത് തിരിച്ചറിയാതെ നിരവധി പേരാണ് തത്തയെ വീട്ടില്‍ വളര്‍ത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close