NEWSSocial MediaviralWORLD

ഫേസ്ബുക്കിൽ ലൈവ് ചെയ്യുന്നതിനിടെ ഫോൺ കവർന്നു ; കവർച്ചയും യാത്രയും തത്സമയം കണ്ടത് ഇരുപതിനായിരത്തിലേറെ പേർ

കെയ്‌റോ : ഫേസ്ബുക്കിൽ ലൈവ് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകന്റെ ഫോണ്‍ ബൈക്കിലെത്തിയ കള്ളന്‍ തട്ടിയെടുത്തു. എന്നാല്‍ ഫോണില്‍ ലൈവ് പോവുകയാണെന്ന് കള്ളന്‍ അറിഞ്ഞില്ല. പ്രദേശത്തുണ്ടായ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന യൂം7 എന്ന മാധ്യമത്തിലെ മഹ്മൂദ് റഗബിന്റെ ഫോണാണ് കള്ളന്‍ തട്ടിയെടുത്തത്. ഈജിപ്തിലെ ശുബ്ര അല്‍ ഖൈമ നഗരത്തിലെ പാലത്തിന് സമീപത്തുവച്ചായിരുന്നു സംഭവം.

കള്ളന്‍ ഫോണുമായി കടന്നുകളയുന്നത് ഇരുപതിനായിരത്തിലേറെ പേരാണ് ഫേസ്ബുക്കിൽ തത്സമയം കണ്ടത്. ഇതൊന്നും അറിയാതെ കള്ളന്‍ മൊബൈല്‍ ഫോണുമായി ബൈക്കില്‍ യാത്ര തുടരുകയായിരുന്നു. ബൈക്കിന് മുന്‍ ഭാഗത്ത് ഫോണ്‍ വെച്ച് സിഗററ്റ് വലിക്കുന്ന കള്ളന്റെ ദൃശ്യങ്ങള്‍ കൃത്യമായി ലൈവില്‍ പതിയുകയും ചെയ്തു.

സംഭവം വൈറലായതിന് പിന്നാലെ കള്ളനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇയാളുടെ വ്യക്തി വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. പതിനെട്ടായിരത്തിലേറെ പേരാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനകം തന്നെ 70 ലക്ഷത്തിലേറെ പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close