INDIANEWSTrending

അപകടസാധ്യത വിട്ടൊഴിഞ്ഞിട്ടില്ല; മാസ്‌ക് ധരിക്കുന്നതിൽ അലംഭാവം കാണിക്കരുത്; മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഒമൈക്രോൺ കേസുകൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ മാസ്‌ക് ധരിക്കുന്നതിൽ പുലർത്തുന്ന അലംഭാവത്തിനെതിരെ കേന്ദ്രസർക്കാർ. സ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണെന്നും ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായും കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തും അപകടസാധ്യത നിലനിൽക്കുന്ന സാഹചര്യമാണെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.

രാജ്യത്ത് ഇതുവരെ ഒമൈക്രോൺ ബാധിച്ചവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. രാജ്യത്ത് കണ്ടെത്തിയ മൊത്തം കോവിഡ് വകഭേദങ്ങളിൽ ഒമൈക്രോണിന്റെ സാന്നിധ്യം 0.04 ശതമാനത്തിലും താഴെയാണെന്നും ലാവ് അഗർവാൾ പറഞ്ഞു.ആരോഗ്യപരിപാലന രംഗത്ത് ഒരു അശ്രദ്ധ കുറവും ഉണ്ടാവാൻ പാടില്ല. കോവിഡ് വ്യാപനം ഉണ്ടായ യൂറോപ്പിൽ നിന്നുള്ള പാഠം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സുരക്ഷയുടെ കാര്യത്തിൽ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. മാസ്‌ക് ഉപയോഗിക്കുന്നത് കുറഞ്ഞിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനും മാസ്‌കും നിർബന്ധമാണെന്ന കാര്യം മറക്കരുതെന്ന് നീതി ആയോഗ് അംഗം ഡോ വി കെ പോൾ മാധ്യമങ്ങളോട് പറഞ്ഞു.

മാസ്‌ക് ഉപയോഗം കുറയുന്നതിൽ ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ ഒമൈക്രോണുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ അസ്വസ്ഥത ഉണ്ടാക്കുന്നതായും വി കെ പോൾ പറഞ്ഞു. രാജ്യത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഗുജറാത്തിൽ രണ്ടും മഹാരാഷ്ട്രയിൽ ഒരാൾക്കുമാണ് വൈറസ് ബാധ കണ്ടെത്തിയത്. ഇതോടെ രാജ്യത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 26 ആയി ഉയർന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close