INDIANEWS

ആർ.എസ്.എസ്സും ജമാഅത്തെ ഇസ്ലാമിയും രാഷ്ട്രീയ സംഘടനകളല്ല ; സർക്കാർ ജീവനക്കാർക്കും ഇനിമുതൽ ഈ സംഘടനകളിൽ പ്രവർത്തിക്കാം ; അനുമതി നൽകി ഹരിയാന സർക്കാർ

ചണ്ഡീഗഡ് : സർക്കാർ ജീവനക്കാർക്ക് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ.എസ്.എസ്.) യും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല എന്ന തീരുമാനം മാറ്റി ഹരിയാന സർക്കാർ. ഇവ രാഷ്ട്രീയേതര സംഘടനയായി ആണ് ഹരിയാന സർക്കാർ കാണുന്നത്. ഇതോടെ 54 വർഷങ്ങൾക്ക് ശേഷം സർക്കാർ ജീവനക്കാർക്ക് ഈ സംഘടനകളിൽ പ്രവർത്തിക്കാൻ സാധിക്കുകയാണ്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് ഹരിയാന ഭരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗം ഇന്നലെ പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നത് രാഷ്ട്രീയത്തിലും തിരഞ്ഞെടുപ്പിലും ജീവനക്കാരുടെ പങ്കാളിത്തം നിരോധിച്ചു എന്നാണ്. ആർ.എസ്.എസ്സോ ജമാഅത്തെ ഇസ്ലാമിയോ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഉൾപ്പെടുത്തിയിട്ടുള്ള രാഷ്ട്രീയ സംഘടനകളല്ല. സാംസ്‌കാരിക സംഘടനകളാണ്. അതിനാൽ ഈ സംഘടനകളുമായി ബന്ധപെടുന്നതിൽ സർക്കാർ ജീവനക്കാർക്ക് വിലക്കില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close