KERALANEWS

കപ്പൽ ബോംബ് വെച്ച് തകർക്കും; കൊച്ചി കപ്പൽശാലയ്ക്ക് ഇ-മെയിൽ വഴി വീണ്ടും ഭീഷണി

കൊച്ചി : കപ്പൽശാല തകർക്കുമെന്ന് വീണ്ടും ഇ-മെയിൽ ഭീഷണി. കഴിഞ്ഞ ആഴ്ച ഇതേരീതിയിൽ തന്നെ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. നാവികൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന മെയിലിൽ നിന്ന് ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കുമെന്നാണ് ഭീഷണി. ഇ-മെയിൽ സന്ദേശം അധികൃതർ പോലീസിന് കൈമാറി ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കൊച്ചി കപ്പൽ നിർമാണ ശാലയിലെ നിർമാണം പൂർത്തിയായ വിമാനവാഹിനിക്കപ്പലായ വിക്രാന്ത് ബോംബിട്ട് നശിപ്പിക്കും എന്നതായിരുന്നു കഴിഞ്ഞ ആഴ്ച വന്നിരുന്ന ഭീഷണി സന്ദേശം.

ഇ-മെയിൽ വന്ന ഐ.പി വിലാസം കണ്ടെത്താനുളള ശ്രമത്തിലാണ് സൗത്ത് പോലീസ്. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്. കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. വ്യാജവിലാസത്തിൽ കപ്പൽശാലയിൽ ജോലി ചെയ്തിരുന്ന അഫ്ഗാൻ സ്വദേശിയെ അടുത്തയിടെ അറസ്റ്റുചെയ്തിരുന്നു. ഇതു സംബന്ധിച്ചും അന്വോഷണം നടക്കുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് വീണ്ടും ഇ – മെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ വിവിധ ഏ‍ജന്‍സികള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close