KERALANEWS

ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് അവകാശം ഇല്ല ; മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്നമുണ്ട് ; ഹൈക്കോടതി

കൊച്ചി : ഭാര്യാപിതാവിന്റെ സ്വത്തിൽ മരുമകന് ഒരാവകാശവും ഉന്നയിക്കാനാവില്ലെന്ന് ഹൈക്കോടതി. ഭാര്യയുടെ പിതാവിന്റെ സ്വത്തിൽ മരുമകന് അവകാശമില്ലെന്ന് പയ്യന്നുർ സബ് കോടതി വിധിക്കെതിരെ കണ്ണൂർ സ്വദേശി ഡേവിസ് റാഫേൽ നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എൻ. അനിൽകുമാറിന്റെ ഉത്തരവ്.

തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മരുമകന് പ്രവേശിക്കുന്നത് തടയണം എന്നാവശ്യപ്പെട്ട് ഹെൻറി തോമസാണ് പയ്യന്നുർ സബ് കോടതിയെ സമീപിച്ചത്. തനിക്ക് ഇഷ്ടദാനമായി കിട്ടിയ ഭൂമിയിൽ സ്വന്തം കാശുപയോഗിച്ചാണ് വീട് നിർമ്മിച്ചതെന്ന് ഹെൻറി കോടതിയിൽ പറഞ്ഞു. താൻ കുടുംബമായി താമസിക്കുന്ന വീട്ടിൽ മരുമകന് യാതൊരു അവകാശവും ഇല്ലെന്ന് ഹെൻറി ചൂണ്ടിക്കാട്ടി. എന്നാൽ, ഹെൻറി യുടെ ഏകമകളെ വിവാഹം കഴിച്ചിരിക്കുന്നത് താനാണെന്നും പ്രായോഗികമായി താൻ ഇവിടെ ദത്തുനിൽക്കുകയാണെന്നും ഡേവിസ് പറഞ്ഞു. അതിനാൽ വീട്ടിൽ താമസിക്കാൻ തനിക്ക് അവകാശമുണ്ടെന്ന് ഡേവിസ് വാദിച്ചു. എന്നാൽ കോടതി ഇത് തള്ളി. ഇത് ചോദ്യം ചെയ്താണ് ഡേവിസ് ഹൈക്കോടതിയെ സമീപിച്ചത്.

മരുമകനെ കുടുംബാംഗം എന്ന നിലയിൽ കണക്കാക്കുന്നതിൽ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി വിവാഹത്തോടെ ദത്തുനിൽക്കുകയാണെന്ന മരുമകന്റെ വാദം ലജ്ജാകരമാണെന്നും പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close